കണ്ണൂര്‍: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന പദയാത്രയില്‍ അമിത് ഷാ താല്ക്കാലികമായിവിടവാങ്ങി
പദയാത്രയില്‍ ആളുകള്‍ കുറഞ്ഞതാണ് നേതാക്കളെ നിരാശയിലാഴ്ത്തിയത് കുമ്മനത്തിന്റെ യാത്രയില്‍ യാത്ര ജന ശ്രദ്ധയാകര്ഷിക്കാത്തതിലും അമിത് ഷായടക്കമുള്ള നേതാക്കള്‍ കടുത്ത നിരാശയാണ്. ഇക്കാര്യം കുമ്മനമടക്കമുള്ള സംസ്ഥാന നേതാക്കളെ ഷാ അറിയിച്ചു എന്നാണ് സൂചന.
ഇനിയുള്ള പദയാത്രയില്‍ തുടരാന്‍ ദേശീയ അധ്യക്ഷന്‍ തയ്യാറല്ല . മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയുള്ള പദയാത്രയിലടക്കം ഷാ പങ്കെടുക്കുമെന്നായിരുന്നു പാര്‍ട്ടി ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍ ജനശ്രദ്ധ കുറഞ്ഞതോടെ പിണറായിയിലെ പദയാത്രയിലടക്കം പങ്കെടുക്കേണ്ടതില്ലെന്ന് ഷാ തീരുമാനിക്കുകയായിരുന്നു.
സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് യാത്ര നിര്‍ത്തുന്നത് .
ഇന്ന് വൈകുന്നേരത്തെ സമാപന പരിപാടിയിലും അമിത് ഷാ പങ്കെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. പയ്യന്നൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത ശേഷം ദില്ലിയിലേക്ക് പോയ ഷാ ഇന്ന് തിരിച്ചെത്തുമെന്നായിരുന്നു അറിയിപ്പ്.
ദില്ലിയില്‍ തുടരാന്‍ മോദി ആവശ്യപ്പെട്ടതിനാലാണ് അമിത് ഷാ പദയാത്ര റദ്ദാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ തിരിച്ചെത്തുമെന്നും പദയാത്രയില്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.