കാറില്‍ പിന്തുടര്‍ന്ന്‍ ശല്യം ചെയ്ത പൂവാലന്മാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ആയിഷ ; താരമായി കോളേജ് വിദ്യാര്‍ഥിനി

കാസര്‍കോട്: കാറില്‍ പിന്തുടര്‍ന്ന്‍ ശല്യം ചെയ്ത പൂവാലന്മാര്‍ക്ക് വ്യത്യസ്ഥമായ രീതിയില്‍ പണി കൊടുത്ത വിദ്യാര്‍ഥിനിയ്ക്ക് പോലീസിന്റെ വക അഭിനന്ദനം. കോളേജ് വിദ്യാര്‍ഥിനിയായ ആയിഷ എന്ന പെണ്‍കുട്ടിയാണ് എറിഞ്ഞോടിച്ചത്. ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷി അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയാണ് ആയിഷ. കാസര്‍കോട് വനിതാ സെല്‍ സിഐ പി.വി.നിര്‍മലയുടെ നേതൃത്വത്തിലാണ് അഭിനന്ദിച്ചത്.

ആയിഷയുടെ അപ്രതീക്ഷമായ പ്രത്യാക്രമണത്തില്‍ പതറിപ്പോയ പൂവാലന്മാര്‍ കാറില്‍ക്കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കല്ലേറില്‍ കാറിന്റെ ചില്ല് തകരുകയും ചെയ്തു. ആയിഷ പഠിക്കുന്ന കോളേജില്‍ കാസര്‍കോട് പൊലീസ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടി നടന്നിരുന്നു. ഈ പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ധൈര്യത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞതെന്ന പെണ്‍കുട്ടിയുടെ കത്ത് സിഐയ്ക്ക് ലഭിച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീക്, വനിതാസെല്‍ എസ്.ഐ. ശാന്ത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗീത, സതീദേവി എന്നിവരും അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും അനുമോദനച്ചടങ്ങില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം