കുമ്മനം രാജശേഖരനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടി

 

കൊടുങ്ങല്ലൂര്‍: കുമ്മനം രാജശേഖരനെതിരെയും ബിജെപിയിലെ അഴിമതിക്കെതിരെയും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിച്ചു.

യുവമോര്‍ച്ച നേതാവ് അനീഷ് പോണത്തിനാണ് വെട്ടേറ്റിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതന്നാരോപിച്ച് അനീഷ് പരാതി നല്‍കി. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ്  കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങിയപ്പോഴാണ് യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ അനീഷ് പോണത്തിനു നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു  സംഭവം. ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു  സംഭവം. ക്ഷേത്രത്തിനു സമീപമുള്ള ആര്‍എസ്എസ് ശാഖയില്‍ നിന്നും 30 പേര്‍ വടിവാളും മറ്റു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് അനീഷ് മൊഴി നല്‍കിയിരിക്കുന്നത്.

ബിജെപിയിലെ മെഡിക്കല്‍ കോഴ അഴിമതിക്കെതിരെയും വ്യാജ രസീത് വിവാദത്തെക്കുറിച്ചും അനീഷ് പലപ്പോഴായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിരോധത്തിന് പിന്നിലുണ്ടാവാമെന്നും അനീഷ് പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം