സുരക്ഷാ പ്രശ്നം ; 30 ലക്ഷത്തിലേറെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ബാങ്കുകള്‍ തീരുമാനിച്ചു

Withdraw money from ATM machine
Withdraw money from ATM machine
മുബൈ: സുരക്ഷാ പ്രശ്നം കാരണം 30 ലക്ഷത്തിലേറെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. എടിഎമ്മില്‍ നിത്യേന ഉപയോഗിക്കുന്ന രഹസ്യനമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന സംശയം അതികൃതര്‍ക്ക് ഉണ്ട്.
ഇത്തരം സംശയമുള്ള ആറു ലക്ഷം കാര്‍ഡുകള്‍ മാറ്റി നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചു. മിക്ക ബാങ്കുകളും രഹസ്യ നമ്പറുകള്‍ മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന്‍നമ്പറില്ലാതെ നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര ഇടപാടുകളെല്ലാം വിലക്കി. എടിഎം യെന്ത്രങ്ങളില്‍ ചില ഉപകരണങ്ങള്‍ സ്ഥാപിച്ചും മറ്റുമാണ് രഹസ്യ നമ്പര്‍ ചോര്‍ത്തുന്നത്.
Withdraw money from ATM machine
Withdraw money from ATM machine

atm-cകൂടാതെ കാര്‍ഡുകളില്‍ രഹസ്യ നമ്പറുകള്‍ ചേര്‍ക്കുന്ന സമയത്തും ഇവ ചോരുന്നുണ്ടോ എന്നും ബാങ്കുകള്‍ക്ക് സംശയമുണ്ട്.സിവി ആനന്ദ ബോസിന്റെ അക്കൗണ്ടില്‍ നിന്ന്‍ മൂന്നു ലക്ഷം രൂപ കവര്‍ന്നതാണ് അവസാനം കേരളത്തിലുണ്ടായ എടിഎം തട്ടിപ്പ് കേസ്.
തട്ടിപ്പുകാര്‍ പുതിയ രീതികള്‍ തട്ടിപ്പിനുവേണ്ടി സ്വീകരിച്ചിട്ടുള്ളതാണ് ബാങ്കുകളെ കുഴക്കുന്നത്.ഇതിനു വേണ്ടി ചില സോഫ്റ്റ്വെയര്‍ തന്നെ ഉണ്ടാക്കിയാണ് ഇപ്പോള്‍ തട്ടിപ്പുകള്‍ പലതും നടത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം