മലപ്പുറത്ത്‌ എ ടി എം തകര്‍ത്ത് മോഷണ ശ്രമം

മലപ്പുറം:  മലപ്പുറം രാമപുരത്ത് എടിഎമ്മില്‍ കവര്‍ച്ച ശ്രമം. ദേശീയപാതയോരത്തെ കനറാ ബാങ്കിന്റെ എ ടി എമ്മാണ് തകര്‍ത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം.  സി സി ടിവികളില്‍ കരി ഓയില്‍ ഒഴിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കൗണ്ടര്‍ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. പണം പിന്‍വലിക്കുന്ന യന്ത്രം തകര്‍ത്തെങ്കിലും പണംനഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

രാമപുരം കടുങ്ങപുരം റോഡില്‍ കരിമ്പനക്കല്‍ യൂസഫിന്റെ ഉടമസ്ഥതയിലുള്ള  കരിമ്പനക്കല്‍ കോംപ്ലക്‌സിലാണ്  എടിഎം പ്രവര്‍ത്തിക്കുന്നത്. പോലിസും ഫോറന്‍സിക് വിദഗ്ദ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം