ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത് മോശം പ്രകടനമാണെന്ന് ഐ.എം.വിജയന്‍

കൊച്ചി:   ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ ഐഎം വിജയന്‍. ഇത്രയധികം കാണികള്‍ക്ക് മുമ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കാഴ്ച്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഫൈനലിന് വേണ്ട പ്രകടനമല്ല കേരളം പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയാണ് നന്നായി കളിച്ചത്. ഇത്രയധികം കാണികളുടെ പിന്തുണയും പ്രാര്‍ത്ഥനയും മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് പറ്റിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരം ഐഎം വിജയന് സാദാ ടിക്കറ്റ് നല്‍കിയ സംഘടാകരുടെ നടപടി നേരത്തെ ഏറെ വിവാദമായിരുന്നു. സംഭവം അറിഞ്ഞയുടന്‍ നിവിന്‍ പോളി, തനിക്കൊപ്പം വിഐപി ഗ്യാലറിയിലിരുന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനല്‍ മത്സരം കാണാന്‍ ഐഎം വിജയനെ ക്ഷണിച്ചതും ശ്രദ്ധേയമായി. ഫൈനല്‍ മല്‍സരം കാണാന്‍ വിജയന് ജനറല്‍ ടിക്കറ്റാണ് നേരത്തെ ലഭിച്ചത്.ഫൈനല്‍ മല്‍സരം കാണാന്‍ വിജയന് ജനറല്‍ ടിക്കറ്റാണ് നേരത്തെ ലഭിച്ചത്. കടുത്ത അവഹേളനമാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കാണിച്ചത്. ഫുട്‌ബോളുമായി ഒരു ബന്ധവുമില്ലാത്തവര്‍ക്ക് വിഐപി ടിക്കറ്റ് നല്‍കുമ്പോള്‍ സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഐ.എം വിജയന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അര്‍ഹതപ്പെട്ട വിഐപി ഗാലറി ടിക്കറ്റ് ചോദിച്ചപ്പോള്‍ നിതാ അംബാനിയോട് ചോദിക്കാന്‍ ഭാരവാഹികള്‍ പറഞ്ഞതായും വിജയന്‍ വ്യക്തമാക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം