യുവ താരം അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തത് വധശ്രമക്കേസില്‍

കോഴിക്കോട്: എം 80 മൂസ ഫെയിം അതുല്‍ ശ്രീവയെ പോലീസ് അറസ്റ്റ് ചെയ്തത് റാഗിംഗ്, വധ ശ്രമം , തുടങ്ങിയ കേസുകളില്‍. പേരാമ്പ്ര മരുതോര്‍ചാലില്‍ വീട്ടില്‍ അതുല്‍ ശ്രീവ (20)യെ  കസബ പൊലീസാണ്  അറസ്റ്റ് ചെയ്തത്.  കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആദര്‍ശിന്‍റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വെള്ളിയാഴ്ച ഉച്ചയോടെ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയോട് പണം ആവശ്യപ്പെടുകയും നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതിനു മുന്‍പും ജൂനിയര്‍ വിദ്യാര്‍ഥിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തിലും താരത്തിനെതിരെ കേസ് ഉണ്ടായിരുന്നു.  ഗുരുവായൂരപ്പന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അതുല്‍. കുരുക്ഷേത്ര എന്ന പേരിലാണ് അതുല്‍ ശ്രീവയുടെ യുടെ പേരിലുള്ള ഗ്യാംങ് കോളേജില്‍ പ്രവര്‍ത്തിക്കുന്നത്.

വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുകയുമാണ് ഇവരുടെ രീതി. ഗുരുവായൂരപ്പന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അതുലിനെ നേരത്തെ തന്നെ ഇവിടെ നിന്നും പുറത്താക്കിയിരുന്നത്രെ. ഇയാള്‍ക്കെതിരേ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികളെ വ്യത്യസ്ത സമയങ്ങളില്‍ ആക്രമിച്ച കേസിലെ പ്രതിയാണ് താരം .

ജനപ്രിയ സീരിയലായ എം 80 മൂസയില്‍ റിസ്വാന്‍ എന്ന കഥാപാത്രത്തെയാണ് അതുല്‍ ശ്രീവ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം