അതിരപ്പിള്ളി പദ്ധതി നടപ്പിലാകില്ലെന്ന ഉറച്ച നിലപാടുമായി വി.എസ് രംഗത്തെത്തി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാകില്ലെന്ന ഉറച്ച നിലപാടുമായി വി.എസ് രംഗത്തെത്തി .പദ്ധതിക്കെതിരെ ഇടതുപക്ഷത്ത് പാളയത്തിൽപട. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കതത്തിനെതിരെ സിപിഐയ്ക്കോപ്പം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയതോടെ സർക്കാർ വൃത്തങ്ങളും സിപിഎം നേതൃത്വവും വെട്ടിലായി.

പദ്ധതി നടപ്പിലാകില്ലെന്ന ഉറച്ച നിലപാടുമായാണ് ഇന്ന് വി.എസ് രംഗത്തെത്തിയത്. ഇടതു മുന്നണി ഇതു സംബന്ധിച്ച് ആലോചനകളൊന്നും നടത്തിയിട്ടില്ലെന്നും ഘടകക്ഷികൾ അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നും പറഞ്ഞ വി.എസ് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് ആവില്ലെന്നും തുറന്നടിച്ചു. കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ് സർക്കാരിനെയും വൈദ്യുതി മന്ത്രി എം.എം. മണിയേയും തള്ളി രംഗത്തെത്തിയത്. മന്ത്രി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും പദ്ധതിക്കു പിന്നിൽ പണക്കൊതിയന്മാരായ ചിലഉദ്യോഗസ്ഥരാണെന്നുമായിരുന്നു പ്രകാശ് ബാബു കുറ്റപ്പെടുത്തിയത്.



അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും ബുധനാഴ്ചയാണ് മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചത്. ഇതിനു പിന്നാലെ ശക്തമായ എതിർപ്പുമായി സിപിഐയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ മന്ത്രി ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഇക്കാര്യത്തിൽ സർക്കാരിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമർശനങ്ങളാണ് നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം