പ്രണയം നടിച്ച് വിവാഹം; ഒരുമിച്ച് ജീവിക്കുന്നതിനിടയില്‍ പരസ്ത്രീ ബന്ധവും; തന്നെ ചതിച്ച് മുങ്ങിയ യുവാവിനെ തേടിയെത്തിയ യുവതി കൊടുത്ത പണി ഇങ്ങനെ

പ്രണയം നടിച്ച് വിവാഹം കഴിച്ച യുവതിയെ പണത്തിനു മാത്രം ഉപയോഗിച്ച് അവസാനം ചതിച്ചു   മുങ്ങി. പക്ഷെ യുവാവിനെ അങ്ങനെ വെറുതെ വിടാന്‍ യുവതി തയ്യാറല്ല. പോലീസില്‍ പരാതി നല്‍കി എന്ന് മാത്രമല്ല മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

  വള്ളിക്കോട്ടു സ്വദേശി  യുവാവിനെ തേടിയാണ്  മുംബൈ സ്വദേശിനി ആശ്വിന്തര്‍ പത്തനംതിട്ടയില്‍ എത്തിയത്. എപ്രണയം നടിച്ച് വിവാഹം; ഒരുമിച്ച് ജീവിക്കുന്നതിനിടയില്‍ പരസ്ത്രീ ബന്ധവും; തന്നെ ചതിച്ച് മുങ്ങിയ യുവാവിന് യുവതി കൊടുത്ത പണി ഇങ്ങനെ ന്നാല്‍ യുവാവിനെ ഒരിടത്തും കണ്ടെത്താനായില്ല. തനിക്ക് അനുഭവപ്പെട്ട ചതിയുടെ കഥ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ അശ്വിന്ദര്‍, നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

2011ല്‍ ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോയി ചെയ്യുമ്പോഴാണ് അശ്വിന്ദര്‍, വള്ളിക്കോട് സ്വദേശിയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായതോടെ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഇതിനിടെ യുവാവിന് ജോലി നഷ്ടപ്പെട്ടെങ്കിലും സ്വന്തം കൈയ്യില്‍ നിന്നും പണം ചെലവാക്കി അശ്വിന്ദര്‍ അയാളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു. കൂടാതെ വള്ളിക്കോട്ടുള്ള വീട് നിര്‍മ്മാണത്തിനാണെന്ന് പറഞ്ഞ് അഞ്ചുലക്ഷം രൂപാ അശ്വിന്ദറിനെകൊണ്ട് ലോണ്‍ എടുപ്പിക്കുകയും ചെയ്തു.  മൂന്നുവര്‍ഷം ഭാര്യാഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞ ശേഷം ഇവര്‍ മുംബൈ കല്യാണിലുള്ള അശ്വിന്ദറിന്റെ വീട്ടിലെത്തി. തുടര്‍ന്ന് 2014 ഒക്‌ടോബര്‍ 12ന് വള്ളിക്കോട്ടെ വീട്ടിലെത്തി .

ഒടുവില്‍ അശ്വിന്ദര്‍ ബഹറിനിലേക്ക് യാത്രയായി. ഇതിനുശേഷം ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം തന്നെ നിലച്ചു. ഇതിനിടെ ലോണ്‍ എടുത്ത ഇനത്തില്‍ ശേഷിക്കുന്ന മൂന്നുലക്ഷത്തിലധികം രൂപായുടെ കടം വീട്ടണമെന്ന് അശ്വിന്ദര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വന്തമായി തന്റെ കൈവശം ഒന്നുമില്ലെന്നായിരുന്നു യുവാവിന്‍റെ മറുപടി. 2016 ജനുവരി 15നാണ്  മുംബൈയില്‍ വച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇരുവരും വിവാഹിതരായത് . കഴിഞ്ഞ ഡിസംബര്‍ 8ന് അശ്വിന്ദര്‍ യുവാവിനെതിരെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മുബൈയില്‍ താമസിക്കുമ്പോള്‍ അശ്വന്ദറിന്റെ അനുവാദമില്ലാതെ 67,000 രൂപാ വിലപിടിപ്പുള്ള ആഭരണങ്ങള്‍ എടുത്ത് 50,000 രൂപായ്ക്ക് പണയം വച്ചിരുന്നു. കൂടാതെ തന്നോടൊപ്പം താമസിക്കുമ്പോള്‍ പോലും മറ്റ് സ്ത്രീകളുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയിരുന്നതായും അശ്വിന്ദര്‍ പറഞ്ഞു. തന്നെ വിവാഹം ചെയ്തുവെന്ന സ്‌നേഹ എന്ന സ്ത്രീ അശ്വിന്ദറിനെ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ എല്ലാം തെളിവുകളും അശ്വിന്ദര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം