അസ്‌ലം വധം : ആയുധങ്ങള്‍ വാങ്ങിയത് എടച്ചേരിയില്‍ നിന്നല്ലെന്ന് റിപ്പോര്‍ട്ട്; ആണെന്ന്‍ പ്രതികള്‍

nadapuram-murder-768x517നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയത് എടച്ചേരിയില്‍ നിന്നാണെന്നു പ്രതികള്‍ എന്നാല്‍ എന്നാല്‍ ഇത്തരത്തിലുള്ള ആയുധങ്ങള്‍ എടച്ചേരിയിലെ വെങ്കല്ലൂരിലെ ഇരുമ്പ് പണിക്കാരുടെ അടുത്തുനിന്ന് വാങ്ങിയിട്ടില്ലെന്ന്  റിപ്പോര്‍ട്ട്. പ്രതികളുടെ മൊഴികളിലെ വൈരുധ്യം പോലീസിനെ വട്ടം കറക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പിടിയിലായ

ഇന്നോവ കാര്‍ ഡ്രൈവര്‍ കെ.പി. രാജീവനെ പോലീസ് വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. നാദാപുരം സി.ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. രാജീവന്‍ ഒളിവില്‍പോയ വളയം വള്ളിയാട് മലഭാഗത്തെ കുന്നിന്‍മുകളിലെ വിവിധഭാഗങ്ങളില്‍ പോലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി. നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.പി. രാജീവന്‍ കോഴിക്കോട്മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയിരുന്നില്ല. തെളിവെടുപ്പ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വെള്ളൂര്‍ സ്വദേശി ഷാജിയെയും രാജീവനെയും കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞദിവസം പിടിയിലായ സി.പി.എം. പ്രവര്‍ത്തകര്‍ പാട്യം പത്തായകുന്ന് വിജേഷ്, തലശ്ശേരിതലശ്ശേരി വടക്കുമ്പാട് കെ.കെ. ശ്രീജിത്ത് എന്നിവരുടെ തിരിച്ചറിയല്‍ പരേഡ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തി. നാലുതവണ നടന്ന തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതോടെ ആയുധങ്ങളുടെ പൂര്‍ണവിവരം ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം