സിനിമാ കാണാന്‍ തിയേറ്ററിലെത്തിയ പ്രേക്ഷകരെ ഞെട്ടിച്ച്‌ നായകന്‍റെ വക സര്‍പ്രൈസ്…

സിനിമാ കാണാന്‍ തിയേറ്ററിലെത്തിയ പ്രേക്ഷകരെ ഞെട്ടിച്ച്‌  നായകന്‍റെ വക സര്‍പ്രൈസ്.സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിയറ്ററില്‍ ടിക്കറ്റ് വില്‍പ്പനക്കാരാനായി മാറിയതാണ് പ്രേക്ഷകരെ അമ്പരിപ്പിച്ചത്.

സംസ്ഥാനത്ത് ഉടനീളമുള്ള തീയേറ്ററുകളില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സന്ദര്‍ശനം നടത്തുകയാണ് ആസിഫ് അലി    ഒപ്പം അണിയറ പ്രവര്‍ത്തകരും.

ബിടെക് എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാന്‍ കൗണ്ടറിലെത്തിയ പ്രേക്ഷകര്‍ക്കാണ് നായകന്‍ ആസിഫ് അലിയുടെ സര്‍പ്രൈസ് ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചത്.

ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിടെകിന്റെ സംവിധാനം നവാഗതനായ മൃദുല്‍ നായരാണ്. മാക്ട്രോ പിക്ചേഴ്സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും.

മുഴുവന്‍ വീഡിയോ കാണാം….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം