അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യ

ഭുവനേശ്വര്‍: ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ട്രാക്കും ഫീല്‍ഡും ഇന്ത്യന്‍ അത്‌ലറ്റുകളുടെ ചൂടറിഞ്ഞപ്പോള്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യ. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍  ചൈന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12 സ്വര്‍ണവും അഞ്ച് വെള്ളിയും 12 വെങ്കലവുമായി റെക്കോഡ് മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ ആദ്യമായി ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയത്.

 

മീറ്റിന്റെ സമാപന ദിവസം ഇന്ത്യ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും 3 വെങ്കലവും കഴുത്തിലണിഞ്ഞു. ദീര്‍ഘദൂര ഓട്ടാക്കാരന്‍ ജി.ലക്ഷ്മണന്‍ ഇരട്ടസ്വര്‍ണം നേടി എന്നതാണ് സമാപന ദിവസത്തിന്റെ പ്രത്യേകത. ആദ്യ ദിനം 5000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന ലക്ഷ്മണന്‍ 10,000 മീറ്ററിലും ഒന്നാമതെത്തി. ഇതേ ഇനത്തില്‍ മലാളി താരം ടി.ഗോപി വെള്ളി സ്വന്തമാക്കി. പുരുഷ, വനിതാ വിഭാഗം വിഭാഗം 4×400 മീറ്റര്‍ റിലെ, വനിതാ വിഭാഗം ഹെപ്റ്റാത്തലണ്‍, പുരുഷ വിഭാഗം ജാവലിന്‍ ത്രോ എന്നീ ഇനങ്ങളിലും ഇന്ത്യ സമാപന ദിവസം സ്വര്‍ണം നേടി.

ആകെ 29 മെഡല്‍ നേടിയ ഇന്ത്യ 1989ലെ 22 മെഡലിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. അതോടൊപ്പം സ്വര്‍ണനേട്ടത്തിലും ഇന്ത്യ റെക്കോഡിട്ടു. 12 സ്വര്‍ണം അക്കൗണ്ടിലെത്തിച്ച ആതിഥേയര്‍ 1985 ജക്കാര്‍ത്തയില്‍ നേടിയ 10 സ്വര്‍ണനേട്ടത്തിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. അന്ന് പി.ടി ഉഷയുടെ നാല് സ്വര്‍ണത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്.

ജാവലിന്‍ ത്രോയില്‍ മീറ്റ് റെക്കോര്‍ഡുമായി നീരജ് ചോപ്രയാണ് (85.23 മീ) ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. എന്നാല്‍ സ്വന്തം പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് മറികടക്കാന്‍ നീരജിനായില്ല. ഇതേ ഇനത്തില്‍ ദവീന്ദെര്‍ സിങ്ങ്‌ ഇന്ത്യക്കായി വെങ്കലം നേടി.

വനിതാ വിഭാഗം ഹെപ്റ്റാത്തണില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള സ്വപ്​ന ബര്‍മനാണ് ഒന്നാമതെത്തിയത്. 5942 പോയിന്റുമായി സ്വപ്‌ന സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരമായ പൂര്‍ണിമ വെങ്കലം നേടി. 5798 പോയിന്റോടെയായിരുന്നു പൂര്‍ണിമയുടെ വെങ്കലം. അതേസമയം മലയാളി താരം ലിക്‌സി ജോസഫിന് നാലാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളു.

സ്വര്‍ണം നേടിയ അര്‍ച്ചന ആദവിനെ അയോഗ്യയാക്കി. ഫോട്ടോ ഫിനിഷിങ്ങിനിടെ ശ്രീലങ്കന്‍ താരത്തെ കൈ കൊണ്ട് തള്ളിയതാണ് അര്‍ച്ചനക്ക് വിനയായത്. രണ്ടാമതെത്തിയ ലങ്കന്‍ താരം നിമാലി വലിവര്‍ഷ സ്വര്‍ണത്തിലേക്കും വെങ്കലം നേടിയ ഗായന്തിക തുഷാരി വെള്ളിയിലേക്കുമുയര്‍ന്നു. വെങ്കലം ജപ്പാന്റെ ഫുമികയ്ക്കാണ്. ഡിസ്‌കസ് ത്രോയില്‍ ഇന്ത്യ പിന്നാക്കം പോകുന്ന കാഴ്ച്ചക്കും ഭുവനേശ്വര്‍ വേദിയായി. ഇന്ത്യന്‍ താരങ്ങളായ കമല്‍പ്രീത് കൗര്‍, സീമ പുണിയ, ഹിമാനി സിങ്ങ് എന്നിവര്‍ യഥാക്രമം അഞ്ച്, ആറ്,ഏഴ് സ്ഥാനങ്ങളിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.

പുരുഷ വിഭാഗം 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം നേടി. ജിന്‍സണ്‍ ലീഡോടെയാണ് മത്സരം തുടങ്ങിയതെങ്കിലും അവസാന ലാപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

അതേ സമയം വനിതകളുടെ 800 മീറ്ററില്‍ സ്വര്‍

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം