ആഷസ് പരമ്പര; വാര്‍ണര്‍ക്ക് സെഞ്ചുറി

മെൽബണ്‍: ആഷസിലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം ഡേവിഡ് വാർണർ നേടിയ സെഞ്ചുറിയുടെ കരുത്തിൽ ഓസീസ് 244 റണ്‍സ് നേടി. മൂന്ന് വിക്കറ്റുകൾ ഓസീസിന് നഷ്ടമായി.

103 റണ്‍സ് നേടിയ വാർണറുടെ ഇന്നിംഗ്സാണ് ഓസീസിന് തുണയായത്. വാർണർക്ക് പിന്നാലെ 65 റണ്‍സോടെ ക്രീസിലുള്ള ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

വാർണർ (103), കാമറൂണ്‍ ബാൻക്രോഫ്റ്റ് (26), ഉസ്മാൻ കവാജ (17) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദ്യം ദിനം കളിനിർത്തുന്പോൾ ക്യാപ്റ്റന് കൂട്ടായി 31 റണ്‍സോടെ ഷോണ്‍ മാർഷ് ക്രീസിലുണ്ട്.

ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ തീരുമാനം ശരിവയ്ക്കും വിധം മികച്ച തുടക്കമാണ് ഓപ്പണർമാർ ഓസീസിന് നൽകിയത്.

വാർണർ-ബാൻക്രോഫ്റ്റ് സഖ്യം ആദ്യ വിക്കറ്റിൽ 122 റണ്‍സ് കൂട്ടിച്ചേർത്തു. ഇതിൽ ബാൻക്രോഫ്റ്റ് നേടിയതാകത്തെ 26 റണ്‍സ് മാത്രവും.

വേഗത്തിൽ സ്കോർ ചെയ്ത വാർണർ 13 ഫോറും ഒരു സിക്സും പറത്തിയാണ് 103 റണ്‍സ് സ്കോർ ചെയ്തത്. ബാൻക്രോഫ്റ്റിന് പിന്നാലെ വാർണർ, കവാജ എന്നിവരെ മടക്കി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും മാർഷിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ സ്മിത്ത് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സണ്‍, വോക്സ്, ബ്രോഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം