അരുവിക്കര; എല്‍ഡിഎഫിനെ വിഎസ് നയിക്കും

vs2തിരുവനന്തപുരം: അരുവിക്കരയിൽ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് എം.വിജയകുമാർ. വിഎസ് മാറ്റിനിർത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അരുവിക്കരയിൽ പ്രചാരണം നയിക്കുന്നത് വിഎസ് തന്നെയായിരിക്കുമെന്നും വിജയകുമാർ പറഞ്ഞു. സ്ഥാനാർത്ഥിയായ ശേഷം വിഎസുമായി നിരവധി തവണ സന്ദർശിച്ചിരുന്നുവെന്നും വിജയകുമാർ പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതു മുന്നണി നടത്തുന്ന കൺവൻഷനിൽ വിഎസ് അച്യുതാനന്ദന്റെ പേരില്ലെന്ന വാർത്തകൾ മാധ്യമങ്ങൾ വന്നിരുന്നു. തുടർന്നാണ് പ്രതികരണവുമായി വിജയകുമാർ രംഗത്തെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം