ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലി കാ​ണാ​ൻ പോകുമ്പോള്‍ കു​റ​ച്ചു​ക​ഴി​ഞ്ഞു വ​രാമെ​ന്ന് വീ​ട്ടു​കാ​രോ​ട് പറഞ്ഞിറങ്ങിയ യുവാവിനെ പിന്നീട് കാണുന്നത് ജീവനറ്റ നിലയില്‍ വാ​ഗ​മ​ണ്ണി​ലെ ആ​ത്മ​ഹ​ത്യാ മുനമ്പില്‍;ദുരൂഹതകള്‍ മാറാതെ അരുണിന്റെ മരണം

കൊ​ച്ചി: വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് തെ​ക്കു​പു​റ​ത്ത് ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ അ​രു​ണ്‍ (24) ന്‍റെ മ​ര​ണ​ത്തില്‍ ദു​രൂ​ഹ​ത​ക​ൾ . വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലി കാ​ണാ​ൻ പോ​യ അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം പി​ന്നീ​ട് വാ​ഗ​മ​ണ്ണി​ലെ ആ​ത്മ​ഹ​ത്യാ മുനമ്പില്‍ നി​ന്നു താ​ഴെ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ല​പ്പൊ​ലി​ക്കു പോകുമ്പോള്‍  കു​റ​ച്ചു​ക​ഴി​ഞ്ഞു വ​രാം എ​ന്ന് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞാ​ണ് അ​രു​ണ്‍ പോ​യ​ത്. പി​ന്നെ വീട്ടിലേക്ക്എത്തിയത്അരുണിന്റെജീവനറ്റ ശരീരം.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു വാ​ഗ​മ​ണ്ണി​ൽ വ്യൂ ​പോ​യി​ന്‍റി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ അ​രു​ണി​ന്‍റെ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ കാ​ണാ​താ​യെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. പി​ന്നീ​ടു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു കൊ​ക്ക​യി​ൽ​നി​ന്നു മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.   കമ്പനിയുമായി ​ ബ​ന്ധ​പ്പെ​ട്ടു ജോ​ലി സം​ബ​ന്ധി​ച്ചോ മ​റ്റു വി​ഷ​യ​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ് അ​രു​ണ്‍ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

അ​ധി​കം സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നി​ല്ല അ​രു​ണ്‍. കൂ​ട്ടു​കൂ​ടി ന​ട​ക്കു​ന്ന സ്വ​ഭാ​വ​മി​ല്ലാ​ത്ത അ​രു​ണി​നു ജി​മ്മി​ൽ പോ​കു​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക വി​നോ​ദം. ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തു ഹ​ര​മാ​യി​രു​ന്നു. ബൈ​ക്കി​ൽ പ​ല​ത​വ​ണ അ​രു​ണ്‍ വാ​ഗ​മ​ണി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​രു​ണി​ന്‍റെ ബൈ​ക്ക് ഇ​ന്നു വാ​ഗ​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​മെ​ന്നു ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. അ​രു​ണി​ന്‍റെ കൈയി​ൽ നി​ന്നോ വീ​ട്ടി​ൽ നി​ന്നോ ആ​ത്മ​ഹ​ത്യാ കു​റി​പ്പോ ഒ​ന്നും ത​ന്നെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​തെ​ല്ലാം മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം ഞായറാഴ്ച രാ​വി​ലെ 11 ഓ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം