13 വയസുള്ള പെൺകുട്ടിയെ നീലച്ചിത്രങ്ങൾ കാട്ടി പീഡനം; ഫിസിയോതെറാപ്പി വിദ്യാർത്ഥി പിടിയിൽ

പത്തനംത്തിട്ട :പതിമൂന്ന് വയസുള്ള പെൺകുട്ടിയെ നീലച്ചിത്രങ്ങൾ കാട്ടി പീഡിപ്പിച്ച ഫിസിയോതെറാപ്പി വിദ്യാർത്ഥി പിടിയിൽ .മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെയും സഹോദരനെയും കഴുത്തിൽ കത്തി വച്ച് പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന കുട്ടികളുടെ ബന്ധുവും ഫിസിയോതെറാപ്പി വിദ്യാർത്ഥിയുമായ യുവാവ് പിടിയിൽ. അടൂർ ആനന്ദപ്പള്ളി പന്നിവിഴ സ്രാമ്പിക്കൽ ആലുമ്മൂട്ടിൽ സ്റ്റെജി ബാബു (20)വിനെയാണ് ഡിവൈഎസ്‌പി ആർ ജോസ്, ഇൻസ്പെക്ടർ ജി സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്.പ്രതി മംഗലാപുരത്ത് സിറ്റി കോളജിൽ വിദ്യാർത്ഥിയാന്. മൊബൈൽടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍പ്രതിയെ പിടികൂടിയത്.

രണ്ടു വർഷമായി പ്രതി 13 വയസുള്ള പെൺകുട്ടിയെയും, 10 വയസുള്ള ആൺകുട്ടിയെയും പ്രതി നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടികളുടെ മാതാവ് ക്യാൻസർ ബാധിച്ച് അടൂരിലെ വാടക വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു.

പിതാവിന് വിദേശത്താന്ജോലി. മാതാവിന്റെ ചികിൽത്സക്കായി ആശുപത്രിയിൽ പോവുമ്പോൾ കുട്ടികളെ ബന്ധുവായ സ്റ്റെജിയുടെ വീട്ടിൽ ഏൽപ്പിക്കുമായിരുന്നു പതിവ്. ഇവിടെ വച്ച് നീലച്ചിത്രങ്ങൾ കാട്ടിയാണ് പീഡനം നടത്തി വന്നത്. പിന്നീട് കുട്ടികൾ മാതാവിനൊപ്പം താമസിക്കുന്ന വാടക വീട്ടിലും വച്ച് പീഡിപ്പിച്ചു.

കുട്ടികൾ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒരു തവണ വിസമ്മതിച്ചപ്പോൾ തലയിണ മുഖത്ത് അമർത്തി കൊല്ലാൻ നോക്കിയെന്നും കുട്ടികൾ ചൈൽഡ് ലൈനിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മാതാവ് മരിക്കുന്നതു വരെ ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നു. മാതാവിന്റെ മരണ ശേഷം മറ്റാരും നോക്കാനില്ലാത്തതിനാൽ പിതാവ് പെൺകുട്ടിയെ തകഴിയിൽ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ആശ്രമത്തിൽ ഏൽപ്പിച്ചു. ആൺകുട്ടിയെ കോഴിക്കോട് താമരശേരിയിലുള്ള സഹോദരിയുടെ വീട്ടിലുമാക്കി.

ആശ്രമത്തിൽ വച്ച് പെൺകുട്ടിയാണ് പീഡനകഥ കന്യാസ്ത്രീകളോട് പറഞ്ഞത്. അവർ ഈ വിവരം പിതാവിനെ അറിയിക്കുകയും രണ്ടു പേരെയും കൂട്ടി കോഴിക്കോട് ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനകഥ പുറത്തു വന്നത്. തന്റെ ദൃശ്യങ്ങൾ സ്റ്റെജി പകർത്തി കമ്പ്യൂട്ടറിൽ ഇട്ടിരുന്നുവെന്നും പിന്നീട് അതിന്റെ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചുവെന്നും ആൺകുട്ടി ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു. ചൈൽഡ് ലൈനിന്റെ പരാതി പ്രകാരം കഴിഞ്ഞ മാസം 22 ന് താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി കൊടുപ്പിക്കുകയും ചെയ്തു. പീഡനം നടന്നത് അടൂർ സ്റ്റേഷന്റെ പരിധിയിൽ ആയതിനാൽ ഒരാഴ്ച മുമ്പാണ് കേസ് ഇവിടേക്ക് കൈമാറിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം