ജയില്‍ ഡിഐജിക്കൊപ്പം കറങ്ങി വിവാദത്തില്‍പ്പെട്ട നടി അര്‍ച്ചനയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍; അനാശാസ്യത്തിന് പിടിയിലായത് പലതവണ?; അശ്ലീല ക്ലിപ്പുകളും ഇറങ്ങിയതായി വാര്‍ത്തകള്‍?

 പത്തനംത്തിട്ടയില്‍ ജയില്‍ ഡിഐജി പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതായി സംശയനിഴലിലുള്ള സീരിയല്‍ താരം അര്‍ച്ചന സുശീലനെക്കുറിച്ച് ഞെട്ടിക്കുന്ന  വിവാദങ്ങള്‍. പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായ നടിയുടെ അശ്ലീല ക്ലിപ്പുകളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നതായി വാര്‍ത്തകള്‍. മലയാളി വേരുകളുള്ള നടിയെ രക്ഷപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ തന്നെയെന്നും വാര്‍ത്തകള്‍

  നേരത്തെ ഇന്ത്യാവിഷനിലടക്കം വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  അനാശാസ്യക്കാരിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒരു ഓണ്‍ലൈന്‍ പത്രമാണ്. 2011 ഏപ്രിലിലായിരുന്നു അര്‍ച്ചന ആദ്യമായി പരസ്യമായി പോലീസ് പിടിയിലാകുന്നത്. കൊച്ചി പനങ്ങാട് ആള്‍ സഞ്ചാരമില്ലാത്ത ഇടറോഡില്‍ കിടന്നിരുന്ന ഒരു ചുവന്ന കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ അവിടെ തന്നെ കിടക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ അതിവേഗം പാഞ്ഞുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് നടിയെയും രണ്ടു യുവാക്കളെയും കണ്ടെത്തുന്നത്. അന്ന് പനങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തിച്ച നടിക്കെതിരേ അനാശാസ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നതങ്ങളില്‍ നിന്ന് വിളിയെത്തി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ നടിയെ പോലീസ് നടിയെ രക്ഷപ്പെടുത്തുകയായിരുന്നത്രേ. ഈ നടി അര്‍ച്ചനയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളോടെ ഇന്ത്യാവിഷന്‍ അടക്കമുള്ള ചാനലുകള്‍ അന്ന് വാര്‍ത്ത നല്കിയിരുന്നു. മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന്‍ സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്.

   സീരിയലില്‍ എത്തുംമുമ്പ് ചാനല്‍ അവതാരകയായിട്ടാണ് അര്‍ച്ചനയുടെ മിനിസ്‌ക്രീനിലെ അരങ്ങേറ്റം. പത്തു വര്‍ഷം മുമ്പ് ഒരു മലയാളം ചാനലില്‍ ഫോണ്‍ ഇന്‍പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ അര്‍ച്ചന പിന്നീട് സീരിയല്‍ രംഗത്തെ പ്രധാനിയാവുകയായിരുന്നു.  പിതാവ് സുശീലന്‍ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാള്‍ സ്വദേശിനിയും. പല സീരിയല്‍ ഡയറക്ടര്‍മാരും അഭിനയം അറിയില്ലെന്നു പറഞ്ഞ് തന്നെ തിരിച്ചയച്ചിട്ടുണ്ടെന്ന് അര്‍ച്ചന പറയുന്നു. ഒടുവില്‍ ഡയറക്ടര്‍ സുധീഷ് ശങ്കറാണ് അവസരം നല്‍കിയത്. കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അര്‍ച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. അമ്മക്കിളി എന്ന സീരിയലില്‍ പോസിറ്റീവ് ഇമേജുള്ള കാരക്ടറായ ദേവികയായാണ് അര്‍ച്ചന പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. രണ്ടു തമിഴ് സീരിയലുകളിലും അഭിനയിച്ചു. മനോജ് യാദവിനെ വിവാഹം ചെയ്യുകയും ചെയ്തു. പല വിവാദങ്ങളില്‍ പോലും അര്‍ച്ചനയുടെ പേരുയര്‍ന്നു. എന്നാല്‍ ഒന്നിനും തെളിവുകളുണ്ടായില്ല. സീരിയലുകളും കുറഞ്ഞില്ല. ഇടയ്ക്ക് സിനിമയില്‍ നായികവേഷത്തിലെത്തിയെങ്കിലും കാര്യമായി തിളങ്ങാനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം