കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു

ധാക്ക: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം അരാഫത്ത് സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റൊരു കൂട്ടുകാരിയ്ക്ക് അരാഫത്ത് സണ്ണി കാമുകിയുടെ

ചിത്രങ്ങള്‍ അയച്ചുകൊടുത്തു എന്നാണ് പരാതി. ഈ മാസം അഞ്ചിനാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
  അറസ്റ്റിലായ അരാഫത്ത് സണ്ണിയെ അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് അരാഫത്ത് സണ്ണിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  ധാക്കയ്ക്ക് അടുത്തുള്ള അമിന്‍ബസാറിലെ വീട്ടില്‍ നിന്നുമാണ് അറാഫത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ അരാഫത്തിന് 14 വര്‍ഷം ജയില്‍ ശിക്ഷയും ഒന്നേകാല്‍ ലക്ഷം ഡോളര്‍ പിഴയും ഒടുക്കേണ്ടിവരും. 2014ല്‍ അരങ്ങേറ്റം കുറിച്ച ഇടങ്കയ്യന്‍ സ്പിന്നറായ അരാഫത്ത് സണ്ണി, 16 ഏകദിനങ്ങളിലും 10 ട്വന്റി-20 മത്സരങ്ങളിലും ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍

ഇന്ത്യക്കെതിരേയാണ് താരം അവസാനമായി കളിച്ചത്. വിവിധ കുറ്റകൃത്യങ്ങളില്‍ അടുത്തകാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ ബംഗ്ലാദേശി ക്രിക്കറ്റ് താരമാണ് അരാഫത്ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം