ആദിയുടെ വിജയാഘോഷത്തില്‍ നിന്നും പ്രണവ് മോഹന്‍ലാല്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് സംവിധായകന്‍

കൊച്ചി: ആദി കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും വിജയക്കൊടി പാറിച്ചിട്ടും നായകന്‍ പ്രണവ് മോഹന്‍ലാല്‍ ആദിയുടെ വിജയാഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി  ആന്റണി പെരുമ്പാവൂര്‍…

പ്രണവ് വിജയാഘോഷങ്ങളില്‍നിന്ന് മാറി നില്‍ക്കുന്നതല്ല. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ പുള്ളി സംസാരിച്ചിരുന്നു, പ്രമോഷനില്‍നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കുമോ എന്ന്. അന്ന് വീട്ടിലെല്ലാവരും പറഞ്ഞു അങ്ങനെ പറയാന്‍ പാടില്ല. ലാല്‍ സാറും പറഞ്ഞു, ചേച്ചിയും പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു മോനെ കുഴപ്പമില്ല.

പുള്ളി അഭിനയിക്കുക എന്ന ചിന്ത മാത്രമായിരുന്നു ആ സമയത്ത് നമുക്ക്. അതുകൊണ്ട് തന്നെ അവര്‍ക്ക് കൊടുത്ത ഓഫറില്‍ വരേണ്ട എന്ന് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് വരണം എന്ന് നമുക്ക് പറയാന്‍ പറ്റാത്തത് കൊണ്ട് പറഞ്ഞില്ല. അദ്ദേഹമൊട്ട് വന്നുമില്ല. വിജയത്തിന്റെ സമയത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് കുഴപ്പമില്ല, പക്ഷെ, പ്രമോഷന്‍സിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. നമ്മള്‍ നിര്‍ബന്ധിച്ചിട്ടുമില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം