ഫോണ്‍കെണി വിവാദം: കടുത്ത നിര്‍ദ്ദേശങ്ങളുമായി ആന്റണി കമ്മീഷന്‍

മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. ചാനല്‍ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജസ്റ്റിസ് പി എസ് ആന്റണിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംപ്രേക്ഷണ നിയമം ലംഘിച്ച ചാനലില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചാനല്‍ പൊതു ഖജനാവിന് നഷ്ടമുണ്ടാക്കി. അന്വേഷണവുമായി ചാനല്‍ സഹകരിച്ചില്ലെന്നും ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് വാല്യങ്ങളിലായി 405 പേജുകളുള്ളതാണ് ജുഡിഷ്യല്‍ റിപ്പോര്‍ട്ട്.

ശശീന്ദ്രനെതിരായ വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി ഇന്ന് രാവിലെയാണ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് ആന്റണി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍്ട്ടിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പറയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം