ആരോഗ്യത്തിന് ദോഷകരമായ 500 ഓളം മരുന്നുകള്‍ കൂടി നിരോധിക്കുന്നു

anti-feat1ഡല്‍ഹി: ആരോഗ്യത്തിനു ദോഷകരമാകുന്ന 500 ഓളം മരുന്നുകള്‍ കൂടി നിരോധിക്കുന്നു. അടുത്ത ആറുമാസത്തിനുള്ളില്‍ അഞ്ഞൂറു മരുന്നുകള്‍ നിരോധിക്കുമെന്നാണ് സൂചന.യുക്തിയില്ലാത്ത ഔഷധ സംയുക്തങ്ങളാണ് ഇവയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ 334 ഓളം മരുന്നുകള്‍ നിരോധോച്ചതിനു പിന്നാലെയാണ് പുതിയ നിരോധനം.ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തി വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ വില്‍പ്പന ഇന്ത്യയില്‍ ആരോഗ്യ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.ആറായിരത്തോളം ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ കുറഞ്ഞത് 1000 എണ്ണമെങ്കിലും ഒന്നിലേറെ മരുന്നുകളുടെ സംയുക്തമാണ്. (ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍, എഫ്ഡിസി) .ഒരു അവയവം പ്രവര്‍ത്തന രഹിതമായേക്കാം ചേരുവയിലുള്ള മരുന്നുകളുടെ ഡോസ് പ്രത്യേകമായി നിയന്ത്രിക്കാനും കഴിയാതെ വരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ചേരുവയിലെ ഏതു മരുന്നില്‍ നിന്നാണിത് സംഭവിച്ചതെന്നും കണ്ടെത്താനും കഴിയില്ല. ഇതേ സമയം കോറെക്‌സ് മരുന്നുകള്‍ നിരോധിക്കുന്നതിന് ഉല്പാദകരായ ഫിസെര്‍ ദില്ലി ഹൈക്കോടതിയില്‍ ചൊവ്വാഴ്ച സ്‌റ്റേ വാങ്ങിയിട്ടുണ്ട്. ഒട്ടേറെ ആന്റിബയോട്ടിക്കുകളും പ്രമേഹ വിരുദ്ധ മരുന്നുകളും നിരോധിക്കുന്ന മരുന്നകളില്‍ പെടുന്നു.മരുന്നുകള്‍ വിലക്കിയതിലൂടെ മരുന്നു വ്യവസായ മേഖലയില്‍ 3,800 കോടി രൂപയുടെ നഷ്ടമുണ്ടായേക്കുമെന്നാമഅ വിലയിരുത്തല്‍. നിലവിലുള്ള റീടെയില്‍ വിപണിയില്‍ ഒരു ലക്ഷം കോടി രൂപയുടെ വരുമാനമുണ്ടാകുന്നുണ്ട്. എന്നാല്‍ 500 മരുന്നുകള്‍ നിരോധിക്കുന്നതിലൂടെ നഷ്ടം 10,000 കോടി രൂപയ്ക്കു മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം