ഇന്ത്യയിലെ എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 29.59 ലക്ഷം രൂപ

ഇന്ത്യയിലെ എംഎല്‍എമാരുടെ ശരാശരി വാര്‍ഷികവരുമാനം 29.59 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണ്ണാടകയിലെ 203 എംഎല്‍എമാരുടെ ശരാശരി വരുമാനത്തില്‍ വന്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ 203 എംഎല്‍എമാരുടെ ശരാശരി വരുമാനം 1.1 കോടിയാണെങ്കില്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള 614 എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 8.5 ലക്ഷം രൂപ മാത്രമാണ്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടകണക്കുകള്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് (എഡിആര്‍) ആണ് പഠനവിധേയമാക്കിയത്.

ഛത്തിസ്ഗഢില്‍ നിന്നുള്ള 63 എംഎല്‍എമാരുടെ വാര്‍ഷിക ശരാശരി വരുമാനം 5.4 ലക്ഷം രൂപയാണ്. എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ 711 എംഎല്‍എമാരുടെ ശരാശരി വരുമാനം 51.99 ലക്ഷം രൂപയാണ്.

Image result for karnataka niyamasabha

4,086 എംഎല്‍എമാരില്‍ 3,145 പേരാണ് വരുമാനം സംമ്പന്ധിച്ച സത്യവാങ്ങ് മൂലം സമര്‍പ്പിച്ചിട്ടുള്ളത്. 941 എംഎല്‍എമാര്‍ അങ്ങളുടെ വരുമാനം ഇതുവരെ കാണിച്ചിട്ടില്ല. ഇതില്‍ 33 ശതമാനം എംഎല്‍എമാര്‍ 5 ക്ലാസിലോ 12 -ാം ക്ലാസിലോ പഠനം നിര്‍ത്തിയവരാണ്. ഇവരുടെ വാര്‍ഷിക ശരാശരി 31.03 ലക്ഷവും 63  ശതമാനം വരുന്ന ഡിഗ്രിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള എംഎല്‍എമാരുടെ വാര്‍ഷിക വരുമാനം 20.87 ലക്ഷം രൂപയുമാണെന്ന് കാണാം. റിപ്പോര്‍ട്ട് പ്രകാരം ഉയര്‍ന്ന വിദ്യാഭ്യാസമുള്ള എംഎല്‍എമാരുടെ വരുമാനത്തിനേക്കാള്‍ ഏറെ ഉയര്‍ന്നതാണ് വിദ്യാഭ്യാസം കുറഞ്ഞ എംഎല്‍എമാരുടെ വരുമാനം.

ഏറ്റവും കൂടുതല്‍ വരുമാനമുള്ള എംഎല്‍എമാരുടെ പ്രധാന വരുമാന ശ്രോതസ് കൃഷിയാണെന്നാണ് സത്യവാങ്മൂലത്തില്‍ കൊടുത്തിരിക്കുന്നത്. പട്ടിണിയും കടക്കെണിയും മൂലം ദിവസം നാലിലെരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന രാജ്യത്തെ കര്‍ഷകരായ എംഎല്‍എമാരുടെ വാര്‍ഷിക വരുമാനമാണിതെന്ന് ഓര്‍ക്കണം.

Image result for thamizh nadu niyamasabha

ഏറ്റവും ധനികനായ ഇന്ത്യന്‍ എംഎല്‍എ ബംഗളൂരു (റൂറല്‍) വില്‍ നിന്നുള്ള എന്‍ നാഗരാജുവാണ്. അദ്ദേഹത്തിന്‍റെ വാര്‍ഷിക വരുമാനം 157.04 കോടിയാണ്. ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനം ആന്ധ്രയില്‍ നിന്നുള്ള ബി.യാമിനി ബാലയുടെതാണ്.

ഇന്ത്യയിലെ എംഎല്‍എമാരുടെ വരുമാനത്തില്‍ പിന്നെയുമുണ്ട് രസകരമായ കാര്യങ്ങള്‍. 25 നും 50 നും ഇടയില്‍ പ്രായമുള്ള 1,402 എംഎല്‍എമാരുടെ വാര്‍ഷിക വരുമാനം 18.25 ലക്ഷമാണ്. 51 നും 80 നും ഇടയില്‍ പ്രായമുള്ള 1,727 എംഎല്‍എമാരുടെ വാര്‍ഷിക വരുമാനം 29.32 ലക്ഷമാണ്. 81 നും 90 നും ഇടയില്‍ പ്രായമുള്ള 11 എംഎല്‍എമാരുടെ വാര്‍ഷിക വരുമാനം 87.71 ലക്ഷമാണ്. മാത്രമല്ല പുരുഷ എംഎല്‍എമാരുടെ വാര്‍ഷിക വരുമാനം 25.85 ലക്ഷമാണെങ്കില്‍ 8 ശതമാനം വരുന്ന സ്ത്രീ എംഎല്‍എമാരുടെ വാര്‍ഷിക വരുമാനം 10.53 ലക്ഷമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം