അഞ്ജു ബോബി ജോര്‍ജ്ജ് രാജിവയ്ക്കും

anju bobby georgeതിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കുമെന്ന് അഞ്ജു ബോബി ജോര്‍ജ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അപ്രതീക്ഷിതമാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അഞ്ജു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ഇ.പി ജയരാജനെ കാണാന്‍ എത്തിയതാണ് അഞ്ജുബോബി ജോര്‍ജിന്റെ രാജിയിലേക്ക് കലാശിച്ച സംഭവങ്ങള്‍ക്ക് തുടക്കമായത്. അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എല്ലാവരും അഴിമതിക്കാരും പാര്‍ട്ടിവിരുദ്ധരുമാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നാണ് അഞ്ജു മാധ്യമങ്ങളോട് മന്ത്രിയുമായുളള സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. കൂടാതെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായ അഞ്ജു ആരോട് ചോദിച്ചിട്ടാണ് ബാംഗ്ലൂരില്‍ നിന്നും വരാന്‍ വിമാനടിക്കറ്റ് ചാര്‍ജ് എഴുതി എടുക്കുന്നതെന്നും മന്ത്രി ഇ.പി ജയരാജന്‍ ചോദിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം