ഹൈദരാബാദില്‍ വാഹനാപകടത്തിൽ നഗരവികസന വകുപ്പ് മന്ത്രിയുടെ മകനും സുഹൃത്തും മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് നഗരവികസന വകുപ്പ് മന്ത്രി പി. നാരായണയുടെ മകൻ നിതീഷ് നാരായണ  മരിച്ചു. നിതീഷിന്‍റെ കൂടെ കാറില്‍ സഞ്ചരിച്ച സുഹൃത്ത് രാജാ രവി വർമയും അപകടത്തിൽ  മരണപ്പെട്ടു.

ഹൈദരാബാദിൽ ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ജൂബിലി ഹില്‍സിലെ റോഡ് നമ്പര്‍ 32 ല്‍ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബെൻസ് കാർ നിയന്ത്രണംവിട്ട് മെട്രോ തൂണിൽ ചെന്ന് ഇടിക്കുകയായിരുന്നു.വാഹനത്തിന് എയര്‍ബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും

ഇരുവര്‍ക്കും ഗുരുതരമായ പരിക്കേറ്റത് മരണത്തിനു കാരണമായി..

അതിമവേഗതയാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം