ചില പ്രതിസന്ധിഘട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും ; തന്‍റെ കാര്യത്തിലും സംഭവിച്ചത് അതാണ്‌; അനന്യ മനസ് തുറക്കുന്നു

സിനിമാ താരങ്ങളുടെ വിവാഹം മലയാളികള്‍ ചര്‍ച്ചാ വിഷയമാക്കാറുണ്ട്.   ഒരു പക്ഷെ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുകയും വിവാദമാക്കുകയും ചെയ്തത് നടി അനന്യയുടെ വിവാഹമായിരിക്കും. 2012 ലായിരുന്നു ബിസിനസുകാരനായ തൃശൂര്‍ സ്വദേശി ആഞ്ജനേയനുമായി  അനന്യയുടെ വിവാഹം നടന്നത്. വിവാഹനിശ്ചയ ശേഷം വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ എതിര്‍ക്കുകയും തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഈ സംഭവത്തോടെ അനന്യയും വീട്ടുകാരും തമ്മില്‍ അകലത്തിലായിരുന്നു.

ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സഹചര്യങ്ങളുണ്ടാകും. തന്‍റെ  കാര്യത്തിലും സംഭവിച്ചത് അതു തന്നെയാണ്. എന്തൊക്കെയാണെങ്കിലും താന്‍ അവരുടെ മകളാണ് തന്നെ വെറുക്കാന്‍ അവര്‍ക്കോ അവരെ മറക്കാന്‍ തനിക്കോ കഴിയില്ല എന്ന് അനന്യ ഒരു അഭിമുഖത്തില്‍ പറയുന്നു. അകല്‍ച്ചയും പിണക്കവുമൊക്കെ മറന്നു മാതാപിതാക്കളും അനിയനും ഇന്ന് തനിക്കൊപ്പമുണ്ട്.  ഭര്‍ത്താവ് ആഞ്ജനേയന്‍ തന്റെ ബലമാണെന്നും ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ആഞ്ജനേയനെന്നും അനന്യ വ്യക്തമാക്കുന്നു. മാതാപിതാക്കളെ ധിക്കരിച്ചു കൊണ്ടുള്ള വിവാഹത്തെക്കുറിച്ച് അനന്യ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് പറഞ്ഞത്.

 വിവാഹശേഷം ഒരു ഗോസിപ്പുകള്‍ക്കും വഴിവയ്ക്കാതെ വളരെ സജീവമായില്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി അനന്യ.  മലയാളത്തില്‍ സജീവമല്ലെങ്കിലും തെലുങ്കിലാണ്  അനന്യയുടെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. പൃഥ്വിരാജും  ഇന്ദ്രജിത്തും  ചിത്രമായ ടിയാനിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് അനന്യ. ടിയാനില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ ഭാര്യയായ അംബ എന്ന കഥാപാത്രത്തെയാണ് അനന്യ അവതരിപ്പിക്കുന്നത്.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം