‘അമ്മ’യുടെ പ്രസിഡന്റായി ഇനി മോഹന്‍ലാല്‍’;ദിലീപിന്‍റെ സ്ഥാനത്തേക്ക് ജഗദീഷ് വന്നേക്കും

മോഹന്‍ലാല്‍ താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി സൂചന. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട തിയതി ഇന്നലെ അവസാനിക്കെ മോഹന്‍ലാലല്ലാതെ മറ്റാരും നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നാണ് സംഘടനയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് ഈ മാസം ഒഴിയാനിരിക്കെയാണ് തല്സ്ഥാനത്തേക്ക് മോഹന്‍ലാല്‍ വരുന്നത്.

ദിലീപിനു വേണ്ടി ഒഴിഞ്ഞു കൊടുത്ത ട്രെഷറര്‍ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങി എത്തുമെന്നാണ് കരുതുന്നത്. കെ.ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കും. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. എന്നാല്‍ മത്സരങ്ങളുണ്ടായാല്‍ ഈ സ്ഥാനങ്ങളിലേക്ക് ആര് എത്തുമെന്ന് കണ്ടു തന്നെയറിയണം.

നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റെന്ന നിലയില്‍ ഇന്നസെന്റ് മൗനം പാലിച്ചത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.

Loading...