വടകരയില്‍ നിന്നും ഒളിച്ചോടിയ അംജാദിന്റെയും പ്രവീണയുടെയും റൂമില്‍ വാര്‍ത്താചാനലിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വടകര: ഒളിച്ചോടിയ മൊബൈല് ഷോപ്പുടമ അംജാദിനെതിരെയും ജീവനക്കാരി പ്രവീണയ്ക്കുമെതിരെ പോലീസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്. ഇരുവരും ഒളിവില് താമസിച്ച കോഴിക്കോട് വീട്ടില് നിന്ന് കണ്ടെത്തിയത് നിര്മാണം പൂര്ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജ ലോട്ടറി ടിക്കറ്റുകളും നിര്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ് കെട്ടുകളും പോലീസ് കണ്ടെത്തി.
ഇതോടൊപ്പം തന്നെ പ്രമുഖ വാര്ത്താ ചാനലിന്റെ രണ്ട് തിരിച്ചറിയല് കാര്ഡുകള്, പോലീസ് ക്രൈം സ്ക്വാഡിന്റെ തിരിച്ചറിയല് കാര്ഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടില് നിന്നു പിടിച്ചെടുത്തു. കൂടുതല് അന്വേഷണത്തിന് രണ്ടു പേരെയും പോലീസ് കസ്റ്റഡിയില് കിട്ടാന് ഉടന് കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് റൂറല് എസ്പി എം കെ പുഷ്കരന്, ഡിവൈഎസ്പി ടി പി പ്രേമരാജന് എന്നിവര് അറിയിച്ചു.
സപ്തംബര് 11നാണ് വൈക്കിലശേരി പുത്തന്പുരയില് ്ംജാദിനെ (23) കാണാതാകുന്നത്. പിന്നീട് നവംബര് 13ന് കടയിലെ ജീവനക്കാരിയായ ഒഞ്ചിയം മനക്കല് ഹൗസില് പ്രവീണയെയും(32)കാണാതാകുന്നത്. ഇരുവരുടെയും തിരോധാനം സംബന്ധിച്ച് ബന്ധുക്കള് ഹേബിയസ് കോര്പസ് ഹര്ജി ഫയല് ചെയ്തിരുന്നു.
തിരോധാനത്തില് ഐഎസ് ബന്ധം വരെ സംശയിച്ച സാഹചര്യത്തിലാണ് വടകര ഡിവെഎസ്പി ടി പി പ്രേംരാജിന്റെ നേതൃത്വത്തില് എടച്ചേരി എസ്ഐ കെ പ്രദീപ് കുമാറും സംഘവും അന്വേഷണം നടത്തുന്നത്.
കോഴിക്കോട് വീട്ടില് കള്ളനോട്ടും വ്യാജ ലോട്ടറിയും ഉണ്ടാക്കാന് വേണ്ടി പ്രിന്റും മറ്റ് സാധനങ്ങളും എത്തിച്ച് നല്കിയത് പ്രവീണയാണ്. മൂന്ന്, കളര് പ്രിന്ററുകള്, രണ്ട് സകാനറുകള്, ഒരു ലാപ്ടോപ്പ്, ടാബ്, നോട്ട് അടിക്കാനുള്ള പേപ്പറുകള്, മുകള് നിലയില് ഇവര് താമസിച്ചിരുന്ന വീട്ടിലേക്ക് കടന്നുവരുന്നത് മനസിലാക്കാന് പ്ലാസ്റ്റിക്ക് ബക്കറ്റില് സ്ഥാപിച്ച സിസിടിവി ക്യാമറ, അച്ചടിച്ച നോട്ടുകള്, വ്യാജ ലോട്ടറി ടിക്കറ്റുകള്, മീഡിയവണ് ചാനലിന്റെ വ്യാജ ഐഡന്റിറ്റി കാര്ഡുകള്, പോലീസ് ക്രൈം സ്ക്വാഡിന്ററെ ഐഡന്റിറ്റി കാര്ഡ് പിടിച്ചെടുത്തത്. ചാനലിന്റെ ഐഡന്റിറ്റി കാര്ഡില് പ്രവീണ സംഗീതാ മേനോനും അംജാദ് അജു വര്ഗീസുമാണ്. നവംബര് 13 മുതല് പ്രവീണ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും വീട്ടുടമസ്ഥന് അറിഞ്ഞിരുന്നില്ല.
ഇനിയും പിടികൂടാന് വൈകിയിരുന്നെങ്കില് കള്ളനോട്ട് വ്യാപകമായി നിര്മിച്ച നാടിനാകെ ദ്രോഹകരമാകുന്ന വിധത്തില് കാര്യങ്ങള് പോകുമായിരുന്നു. ഇതിനിടയില് പിടികുടാന് കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ നേട്ടമാണെന്ന് എസ്പി പറഞ്ഞു. കള്ളനോട്ട് കേസില് പ്രതികളായ ഇരുവരേയും വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്ഡ് ചെയ്ത ശേഷമാണ് ഹൈക്കോടതിയില് ഹാജരാക്കാന് എറണാകുളത്തേക്ക് കൊണ്ടുപോയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം