ഐഡിയ പാളി ….അമ്ജാദിനൊപ്പം ഒളിച്ചോടിയ പ്രവീണ ജയിലില്‍ നിന്നും പുറത്തിറങ്ങി

കോഴിക്കോട്: ഓര്‍ക്കാട്ടേരി യിലെ ഐഡിയ ഔട്ട്‌ ലെറ്റില്‍ നിന്നും ഉടമയോടൊപ്പം ഒളിച്ചോടിയ യുവതി ഒടുവില്‍ ജലില്‍ നിന്നും പുറത്തിറങ്ങി .മൊബൈല്‍ ഷോപ്പുടമ അംജാദ് ജയിലില്‍ തന്നെ . പ്രവീണയെ ചൊക്ലി യിലെ ബന്ധുക്കള്‍ കൂട്ടികൊണ്ടുപോയി.

ഓര്‍ക്കാട്ടേരിയില്‍ മൊബൈല്‍ ഷോപ്പുടമ അംജദിനെ കാണാതായതിന് ഏറെ നാള്‍ കഴിഞ്ഞാണ് പ്രവീണയെയും കാണാതാവുന്നത്. ഇവരേയും ഒരുമിച്ച കണ്ടതായുള്ള നാട്ടുകാരുടെ മൊഴിയുടെ അടിലസ്ഥാനത്തിലാണ് കോഴിക്കോട്ടെ വാടക വീട്ടില്‍ വെച്ച് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജാരാക്കിയ പ്രവീണ കാമുകനോടൊപ്പം ജീവിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരെയും പിടികൂടുമ്പോള്‍ കള്ളനോട്ട്, വ്യാജലോട്ടറി, തുടങ്ങിയവയും പിടികൂടിയത്. എത്രയും പെട്ടെന്ന് പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തിലാണ് ഇവര്‍ കള്ളനോട്ടടിയും വ്യാജലോട്ടറി ടിക്കറ്റ് നിര്‍മ്മാണവും ആരംഭിച്ചത്. പിന്നീട് ഒളിച്ചോട്ടത്തിന്റെ കഥ കള്ളനോട്ട് കേസായി മാറുകയായിരുന്നു. കേസില്‍ അംജദ് ഒന്നാം പ്രതിയും പ്രവീണ രണ്ടാം പ്രതിയുമാണ്. രണ്ടാം പ്രതിക്ക് ജാമ്യം കിട്ട സാഹചര്യത്തില്‍ അജംദിനും ജാമ്യം ലഭിക്കാനാണ് സാധ്യത.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം