ജീവിതം സങ്കടപ്പെട്ടും സഹിച്ചും തീര്‍ക്കാന്‍ എനിക്കിഷ്ട്ടമല്ല; എനിക്കും ഉണ്ട് എന്റേതായ സ്വപ്നങ്ങള്‍; വിവാഹ മോചനത്തെക്കുറിച്ച് അമലാ പോള്‍

വിവാഹ മോചനത്തെക്കുറിച്ച് സിനിമാ നടി അമലാ പോള്‍ മനസ്സ് തുറക്കുന്നു. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നു എന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അതുവരെ സങ്കടം നിറഞ്ഞ ജീവിതം തുടരുക എന്നത് പരസ്പരം ചെയ്യുന്ന പാപമാണ്. അമലാ പോള്‍ പറയുന്നു. ജീവിതത്തില്‍ പല കാര്യങ്ങള്‍ക്കും ഞങ്ങള്‍ കൊടുത്തിരുന്ന പ്രാധാന്യം പലതായിരുന്നു. അതുവരെയുള്ള എന്റെ ജീവിതത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഞാനാഗ്രഹിച്ചത്. സിനിമയിലെ ഉയര്‍ച്ചയെക്കാളും വൈകാരികവും ബൗദ്ധികവും മാനസികവുമായ വളര്‍ച്ചയായിരുന്നു സ്വപ്നം കണ്ടത്. ആ വളര്‍ച്ച ഉണ്ടായില്ലെങ്കില്‍ മറ്റൊരാളായി പോവും. അങ്ങനെയൊരു ജീവിതത്തില്‍ എനിക്ക് അര്‍ഥം തോന്നിയില്ല.

  നല്ല പങ്കാളികള്‍ എന്നാല്‍ ഒരു യാത്രയില്‍ ഒരേ മനസ്സോടെ സഞ്ചരിക്കാനാകണം. പക്ഷേ, പലപ്പോഴും അതിനുകഴിഞ്ഞില്ല.24 വയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും അവള്‍ക്ക് പറക്കാനുള്ള ആകാശങ്ങളും വലുതായിരുന്നു. ഞങ്ങള്‍ ഒരുപാടു സ്‌നേഹിച്ചു. തെറ്റായി എഴുതപ്പെട്ട കഥയില്‍ കണ്ടുമുട്ടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ഞങ്ങള്‍. കഥ തെറ്റായിപ്പോയതു കൊണ്ടാണ് അതിലെ കഥാപാത്രങ്ങള്‍ ഇറങ്ങിപ്പോയത്. ഞാനും വിജയും പലരും പറഞ്ഞതു പോലെ ‘ബ്യൂട്ടിഫുള്‍ കപ്പിള്‍സ്’ തന്നെയായിരുന്നു. മൂന്നാമതൊരാള്‍ക്ക് ഇതു മനസ്സിലാകില്ല. ജീവിതം സുന്ദരമാണെന്നാണ് എന്റെ വലിയ വിശ്വാസം. അത് സങ്കടപ്പെട്ടും സഹിച്ചും തീര്‍ക്കാന്‍ എനിക്കിഷ്ടമല്ലായിരുന്നു. ഞാന്‍ കാരണം പങ്കാളിയും വേദന സഹിക്കാന്‍ ഇടവരരുതെന്നുമുണ്ടായിരുന്നു. പരസ്പരം നന്നായി പഠിച്ചു. പൊസറ്റീവായ സ്വാധീനം രണ്ടുപേരിലുമുണ്ടായിട്ടുണ്ട്. തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ വിജയ്ക്ക് വിജയങ്ങള്‍ നേടിയെടുക്കാനുണ്ട് എന്നും താരം.

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം