അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ല; അമല പോള്‍ മനസ്‌ തുറക്കുന്നു

amala_paulസിനിമാ ലോകത്തെ തന്നെ ഏറെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു നടി അമല പോളിന്റെയും സംവിധായകന്‍ വിജയ്‌യിടേയും വിവാഹമോചന വാര്‍ത്ത. വാര്‍ത്തയോട് വിജയ്‌ പ്രതികരിച്ചെങ്കിലും അമലയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലായിരുന്നു. വിവാഹ മോചനത്തിന് ശേഷം അമല പോള്‍ ആദ്യമായാണ്‌ മാധ്യമങ്ങളോട് മനസ്‌ തുറക്കുന്നത്.

amala paul abijith

ഈ വിഷയത്തിൽ സഹോദരൻ അഭിജിത് പോൾ ആണ് അമലയ്ക്ക് താങ്ങും തണലുമായതെന്ന് നടി പറയുന്നു. അഭിജിത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ഞങ്ങൾ തമ്മിൽ നല്ലൊരു സഹോദരീ–സഹോദരബന്ധമാണ് പുലർത്തുന്നതെന്നും അമല പറഞ്ഞു. മാത്രമല്ല അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും അമല കൂട്ടിച്ചേർത്തു.

amala vijay wedding (1)

വിവാഹശേഷവും സിനിമയിൽ അഭിനയിക്കാനുള്ള നടിയുടെ ആഗ്രഹമാണ് അമലയുടെയും വിജയ്‌യുടെയും ജീവിതത്തിൽ വിള്ളലുണ്ടാക്കിയതെന്ന് വാർത്ത വന്നിരുന്നു. അതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…. വിവാഹശേഷം എന്തിനാണ് നടികൾ അവരുടെ കരിയറിൽ നിന്ന് പുറകോട്ട് പോകുന്നത്. അങ്ങനെ ഒന്നില്ല. അത് ഒരാളുടെ കഴിവാണ്. അമല വ്യക്തമാക്കി.

തന്റെ ഭാവിപദ്ധതികളും അപ്രതീക്ഷിതമായിരിക്കുമെന്ന് താരം പറയുന്നു. ഇതുവരെ അങ്ങനെ തന്നെ. അതിൽ നല്ലതും ചീത്തയുമുണ്ടാകാം. സിനിമയിൽ തുടരും, വിവാഹം കഴിക്കും, വിവാഹമോചിതയാകും, ഇപ്പോൾ ഈ അഭിമുഖം തരുന്നു, അങ്ങനെ ഈ പട്ടിക തുടർന്നുകൊണ്ടേയിരിക്കും. എന്നെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കുക. അത് മാത്രമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം