ആ രണ്ടു ചിത്രങ്ങളളുടെ തിരഞ്ഞെടുപ്പ് അബദ്ധമായി പോയി….ആടുജീവിതത്തിന് മുമ്പ് അമല പോളിന്റെ വെളിപ്പെടുത്തല്‍….

മലയാളത്തില്‍ അവസാനം ചെയ്ത രണ്ടു ചിത്രങ്ങളും മോശമായ തിരഞ്ഞെടുപ്പ് ആയിരുന്നുവെന്ന് നടി അമല പോള്‍. ശക്തമായൊരു കഥാപാത്രം ചെയ്ത് മലയാളത്തില്‍ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്നും അമല പറഞ്ഞു. പൃഥ്വി ബ്ലെസി ചിത്രമായ ആടുജീവിതത്തെ കുറിച്ച് അമല വെളിപ്പെടുത്തി. ആടുജീവിതത്തിന് മുമ്പ് മറ്റൊരു ശക്തമായ കഥാപാത്രം ചെയ്യണം.

 

ആടുജീവിതം വലിയ സിനിമകളില്‍ ഒന്നാണ്. മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ എത്തിക്കാന്‍ കഴിയുന്ന ചിത്രമാകും അത്. പൃഥ്വി, ബ്ലെസി സാര്‍, എ ആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, മോഹനന്‍ സാര്‍ എന്നിവരുടെ കൂട്ടായ്മയാണ് ഈ ചിത്രം. എനിക്കിതൊരു മഹത്ഗ്രന്ധം പോലെയാണ്. ഓരോ ഷോട്ടും പുതിയ അനുഭവമായിരിക്കും. ഇവരെയൊക്കെ കണ്ട് പകച്ചുനില്‍ക്കുന്ന കൊച്ചുകുട്ടിയാണെന്ന് പറയാം. സ്വപ്നസാഫല്യമാണ് എനിക്ക് ആടുജീവിതം. സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി.

വലിയ സിനിമയാണ്. രണ്ടു വര്‍ഷം കൊണ്ട് ചിത്രം പുറത്തിറങ്ങും. പൃഥ്വിയുടെ വലിയൊരു മേക്കോവര്‍ കൂടി സിനിമയില്‍ കാണാം. അതിലൊന്ന് ഞാന്‍ കണ്ടു. പൃഥ്വിയുടെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം. സ്വന്തം ജീവിതം തന്നെ നല്‍കിയാണ് പൃഥ്വി ഈ ചിത്രം ചെയ്യുന്നതെന്നും അമല പറഞ്ഞു. അടുത്തിടെയാണ് അന്യഭാഷകളിലാണ് അമല കൂടുതല്‍ ശ്രദ്ധിക്കുന്നത്.

 

Loading...