ബാത്ത്റൂമിലും സ്വകാര്യതയില്ല ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തൃശൂര്‍ അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥികള്‍


തൃശൂര്‍:ബാത്ത്റൂമിലും സ്വകാര്യതയില്ല .ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തൃശൂര്‍ അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥികള്‍.എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ഥികളുടെ ബാത്റൂമിന്‍റെ വാതില്‍പ്പടി വരെ ക്യാമറ,ഉള്ളില്‍ സൗണ്ട് റെക്കോഡര്‍. വിദ്യാര്‍ഥികള്‍ക്ക് കോളേജിനുള്ളില്‍ സ്വാതന്ത്ര്യത്തോടെ നടക്കാനുള്ള ഇടങ്ങള്‍ പോലും അധികൃതര്‍ ക്യാമറക്കണ്ണുകളുടെ നിരീകഷണത്തിലാക്കി.

ആണ്‍കുട്ടിയും പെണ്‍കുട്ടിയും ക്യാന്പസിനുള്ളില്‍ ഒരുമിച്ച് ഇരിക്കുന്നത് കണ്ടാല്‍ പിന്നെ അധ്യാപകര്‍ പറയുന്നത് പുറത്ത് പറയാന്‍ കഴിയാത്ത വാക്കുകള്‍. പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്നത് വേറെയും. അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

പ്രൈമറി തലം മുതല്‍ കോളേജ് തലം വരെയുള്ള കുട്ടികളാണ് ഇവിടെ ഒരു കോന്പൗണ്ടിനുള്ളില്‍ പഠിഖ്കുന്നത്. കോളേജിലെ ഓരോ കുട്ടിയുടെ സ്വാതന്ത്ര്യവും ഈ ക്യാന്പസിനുള്ളില്‍ വെട്ടിച്ചുരുക്കുകയാണ്. സ്വാശ്രയ കോളേജ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന താല്ക്കാലിക നിയമനത്തിലുള്ള അദ്ധ്യാപകരും ഇവിടെ മാനസികമായി പീഡനം അനുഭവിക്കുകയാണെന്നുള്ളത് മറ്റൊരു പ്രധാന കാര്യമാണ്.

ക്ളാസ് മുറിക്കുള്ളില്‍ മാത്രമല്ല കോളേജിന്‍റെ പ്രധാന കവാടം മുതല്‍ പെണ്‍കുട്ടികളുടെ ബാത്റൂമിന്‍റെ വാതില്‍പ്പടി വരെ നീളുന്നതാണ് ക്യാന്പസിലെ ക്യാമറകള്‍ .ഇടവേളകളില്‍ ക്യാന്പസിനുള്ളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ കഴിയില്ലെന്നും ഇത് അധ്യാപകര്‍ കണ്ടാല്‍ പരസ്യമായും അല്ലാതെയും ഇവരെക്കുറിച്ച് മോശമായി സംസാരിക്കുകയും പെണ്‍കുട്ടികളെ വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്യും.ഒരു നല്ല അധ്യാപകനും തന്‍റെ ശിഷ്യന്‍മാരെ കുറിച്ച് ഇത്ര മോശമായി സംസാരിക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.

സ്റ്റുഡന്‍സ് യൂണിയന്‍ കോളേജില്‍ തുടങ്ങി അടുത്ത ദിവസം ഇതില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ സസ്പെന്‍ഷന്‍.ക്യാന്പസിനുള്ളില്‍ കൊടി പിടിച്ചതിനാണ് സസ്പെന്‍ഷന്‍ എന്നാണത്രേ കാരണമായി അറിയിച്ചത്.ഇതിന്‍റെ പേരില്‍ ഇവരുടെ രക്ഷിതാക്കളെ വിളിച്ച് ഒരു ദിവസം മുഴുവന്‍ ചര്‍ച്ച. രക്ഷിതാക്കളെ മാനസികമായി തളര്‍ത്തുന്ന തരത്തിലായിരുന്നു അതികൃതരുടെ സംസാരമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കോളേജില്‍ ആഘോഷങ്ങള്‍ക്ക് പോലും വിലക്ക് ഉണ്ടത്രേ. ക്ളാസിനുള്ളില്‍ ഒരു പിറന്നാള്‍ ആഘോഷവും പാടില്ല. വാര്‍ഷിക പരിപാടികളോന്നും ഇവിടെ നടത്താറില്ല.മാനേജ്മെന്‍റിനെതിരെ ശബ്ദിക്കുന്ന വിദ്യാര്‍ത്ഥികളോട് പക വീട്ടുക ഹാജര്‍ ഇല്ലാതാക്കിയും ഇന്‍റേണല്‍ മാര്‍ക്ക് കുറച്ചുമാണത്രേ. കൂടാതെ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ഗുഡ് കാണിക്കില്ല.പകരം എവിടെയും തൊടാതെയുള്ള സാറ്റിസ്ഫാക്ടറി എന്ന വാക്ക് ആയിരിക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കുക. ഇതോടെ മൊനേജ്മെന്‍റിനെതിരെ ഇവിടെ നിന്നും ശബ്ദിച്ചവരുടെ ഭാവി പോലും ഇല്ലാതാകും.അലോഷ്യസ് കോളേജിനുള്ളില്‍ നടക്കുന്നത് ഇതൊക്കെയാണ്. പരാതികള്‍ പറഞ്ഞാല്‍ എല്ലാം പെട്ടെന്ന്‍ തന്നെ പരിഹരിക്കാം എന്ന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ഇതുവരെ ഒരു മാറ്റവും ഇതിനു ഉണ്ടായിട്ടില്ലെന്ന്   വിദ്യാര്‍ത്ഥികള്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം