സായിയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ; സ്കൂളില്‍ ഹോസ്റ്റല്‍ നിര്‍മിക്കുമെന്ന് കേന്ദ്ര മന്ത്രി

SPORTS-AUTHORITY-OF-INDIA-SAIന്യൂഡല്‍ഹി: ആലപ്പുഴ സായിയില്‍ പെണ്‍കുട്ടി വിഷക്കായ കഴിച്ചു ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. ആലപ്പൂഴ സായി സ്കൂളില്‍ പുതിയ ഹോസ്റ്റല്‍ നിര്‍മിക്കുമെന്നു മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. സായി സെന്ററുകളില്‍ ഹെല്‍പ്ലൈനുകള്‍ ആരംഭിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും തങ്ങളുടെ പ്രശ്നങ്ങള്‍ ഹെല്‍പ്ലൈനില്‍ അറിയിക്കാമെന്നും സെന്ററുകളില്‍ സൈക്കോളജിസ്റിന്റെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സായിയില്‍ റാഗിംഗോ മാനസീക ശാരീരിക പീഡനമോ നടന്നിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സായി ഡയറക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം