ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

killingആലപ്പുഴ: ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് പുതുവേ വെളിയിൽ ഗോപിനാഥൻ പിള്ളയുടെ മകൻ വേണുഗോപാലിനെ (46) വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറോടെ കലവൂർ ഐ.ടി കോളനിയിലെ വീടിന് മുന്നിൽ വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. സി.പി.എം പ്രവർത്തകനായിരുന്ന യെമ്മാച്ചനെ രണ്ട് വർഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വേണുഗോപാൽ. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. അക്രമിസംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. മരാരിക്കുളം സി.ഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കലവൂർ, മണ്ണഞ്ചേരി പ്രേദശത്ത് ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം