പെണ്‍കുട്ടിയെ പതിവായി വീട്ടില്‍ നിന്നും രാത്രിയില്‍ കൂട്ടിപോവുന്ന യുവതിയെ നാട്ടുകാര്‍ പിടികൂടി; ഇവര്‍ പോയിരുന്നത് സ്വകാര്യ റിസോര്‍ട്ടിലേക്ക്

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയിരുന്ന യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുന്നപ്ര സ്വദേശിനി ആതിരയാണ് പിടിയിലായത്.

രോഗിയായ മാതാവിനും ശാരീരിക ന്യൂതകള്‍ ഉള്ള പിതാവിനും ഒപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയാണ് യുവതി രാത്രിയില്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് യുവതി. യുവതിയുടെ നടപടിയില്‍ സംശയംതോന്നിയ നാട്ടുകാര്‍ നഗരസഭാംഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഇവരെ പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിയെ ഇവര്‍ നിരവധി പേര്‍ക്ക് കാഴ്ചവച്ചതായി തെളിഞ്ഞു. പുന്നപ്ര സ്വദേശിയായ ആതിര(24) തന്നെ സ്വകാര്യ റിസോര്‍ട്ടില്‍ നാര്‍ക്കോട്ടിക് സെല്ലിലെ പോലീസുകാരന് എത്തിച്ചു നല്‍കിയിരുന്നതായി പെണ്‍കുട്ടി തന്നെ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുകയാണ്.

മദ്യം കുടിപ്പിച്ചു മയക്കിക്കിടത്തിയ ശേഷമായിരുന്നു തന്നെ പോലീസുകാരന്‍ പീഡിപ്പിച്ചിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി വനിതാ എസ്‌ഐ എ.ജെ. ശ്രീദേവി പറഞ്ഞു. അറസ്റ്റു ചെയ്ത ആതിരയെ കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും തുടരന്വേഷണത്തിനും ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ആതിരയെ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്നു പോലീസില്‍ ഏല്‍പ്പിച്ചത്. കുറച്ചു നാളായി പെണ്‍കുട്ടിയെ രാത്രി വൈകി കൂട്ടിക്കൊണ്ടു പോകുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി പെണ്‍കുട്ടിയ നിരവധി പേര്‍ പീഡിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം