ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

knife_bloodആലപ്പുഴ: ആലപ്പുഴയില്‍ കോണ്ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ഹരിപ്പാട് ഏവൂര്‍ സ്വദേശി സുനില്‍ (28) കുമാറാണ് മരിച്ചത്.ഇയാളെ വീട്ടിലെത്തിയ പത്തംഗ സംഘം വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്‌ ഉണ്ട്.  ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകനായിരുന്ന സുനില്‍ കുമാര്‍ പിന്നീട് കോണ്ഗ്രസ്സില്‍ ചേരുകയായിരുന്നു.കൊലപാതകത്തിന് പിന്നില്‍ സി.പി.എം.ആണെന്നാണ്‌  കോണ്ഗ്രസ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന്‍ വൈകീട്ട് ആറുവരെ ചേപ്പാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം