അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശാഠ്യം പിടിക്കുകയായിരുന്നു; ശുഹൈബ് വധക്കേസിലെ പ്രതി ആകാശിന്റെ മൊഴി പുറത്ത്

മട്ടന്നൂര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്ന് കേ​സി​ൽ പ്ര​തി​യാ​യ ആ​കാ​ശ് തില്ലങ്കേ​രിയുടെ മൊ​ഴി. ഡമ്മി പ്രതികളെ പൊലീസിന് നല്‍കാമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് പൊലീസിന് മൊഴി നല്‍കി. ‘ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണ്.

ഡമ്മി പ്രതികളെ നല്‍കാമെന്നാണ് പറഞ്ഞത്. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതലൊന്നും അന്വേഷിക്കില്ലെന്നും ഉറപ്പ് പറഞ്ഞു. ഭരണം നമ്മുടെ കൈയില്‍ ആയതിനാല്‍ പേടിക്കാനൊന്നും ഇല്ലെന്നും നേതാക്കള്‍ ഉറപ്പു പറഞ്ഞു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’, ആകാശ് പൊലീസിനോട് വെളിപ്പെടുത്തി.

മറ്റു പ്രതികള്‍ക്കും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കുമായി അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ കാറും അക്രമികള്‍ കൃത്യം നിര്‍വഹിച്ചതിനു ശേഷം വഴിക്കു വച്ചു മാറി കയറിയ കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകാനുള്ള മറ്റുള്ളവര്‍ക്കു വേണ്ടി പോലീസ് കര്‍ണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെയും ഗൂഢാലോചനക്കാരെയും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും കണ്ടെത്തുന്നതിനാണ് തെരച്ചില്‍ ശക്തമാക്കിയത്. മട്ടന്നൂര്‍, എടയന്നൂര്‍, തില്ലങ്കേരി ഭാഗത്തു നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒളിവിലാണെന്ന സൂചനയാണ് പോലീസിന് നേരത്തെ ലഭിച്ചിരുന്നത്.

എന്നാല്‍ ഇവര്‍ സംസ്ഥാന വിട്ടുകാണണമെന്ന സംശയത്താല്‍ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ആകാശും റിജിന്‍ രാജും ഉള്‍പ്പെടെ അഞ്ചംഗ അംഗ സംഘമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് ഭാഷ്യം. ഇവര്‍ക്കു പുറമെയുള്ള പ്രതികളെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്.

12 സിപിഎം പ്രവര്‍ത്തകര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ റിജിനും ആകാശും പാര്‍ട്ടിപ്രവര്‍ത്തകരാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമ്മതിക്കുകയും ചെയ്തതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.൦+

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം