എകെ ആന്റണിയുടെ ഡ്രൈവര്‍ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ.ആന്‍റണിയുടെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആന്റണിയുടെ ഡല്‍ഹിയിലെ ഡ്രൈവര്‍ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിംഗ് (35)ആണ് മരിച്ചത്.

ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ആന്റണിയുടെ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു സഞ്ജയ് സിംഗ്. കൃഷ്ണ മേനോന്‍ മാര്‍ഗിലെ ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് സഞ്ജയെ മരിച്ച നിലയില്‍ കണ്ടെത്തിത്. ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം