രാത്രി ആർഎസ്എസുകാരനും പകൽ കോണ്‍ഗ്രസുകാരനുമായി നടക്കുന്നവരെ ആവശ്യമില്ല; എ.കെ. ആന്‍റണി

തിരുവനന്തപുരം: രാത്രി ആർഎസ്എസുകാരനും പകൽ കോണ്‍ഗ്രസുകാരനുമായി നടക്കുന്നവരെ ആവശ്യമില്ലെന്ന് എ.കെ. ആന്‍റണി കെപിസിസി വിശാല എക്സിക്യുട്ടിവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  നേതാക്കൾ തമ്മിൽ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കും. പാർട്ടി ഇല്ലെങ്കിൽ ആരുമില്ലെന്ന് ഓർക്കണം. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്നും ആന്‍റണി ഓർമപ്പെടുത്തി. മതേതര മുഖമുള്ള നേതാക്കൾ മാത്രം മതി പാർട്ടിയിൽ. രാത്രിയിൽ ആർഎസ്എസുകാരനും പകൽ കോണ്‍ഗ്രസുകാരനുമായി നടക്കുന്നവരെ ആവശ്യമില്ലെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളെയും ആന്‍റണി രൂക്ഷമായി വിമർശിച്ചു. പ്രസ്താവന മാത്രം ഇറക്കാനാണ് ഇവർ നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്കു നേതൃത്വം നൽകാനുമായി ആറു മാസത്തിനു ശേഷമാണ് കെപിസിസിയുടെ വിശാല എക്സിക്യുട്ടീവ് ജനറൽ ബോഡി ഇന്നു ചേർന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം