‘ഒരു സ്ത്രീ മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി അവള്‍ക്ക് ബുദ്ധിയില്ലെന്ന് കരുതരുത്;ലിംഗ അസമത്വത്തിനെതിരെ ഐശ്വര്യ റായ്

ഐശ്വര്യയുടെ  സൗന്ദര്യത്തിന്‍റെ  രഹസ്യം അറിയാന്‍ ആരാധകര്‍ക്കൊക്കെ ആകാംക്ഷയാണ്. താരസുന്ദരി ഇത് പതിനേഴാം തവണയാണ് കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തുന്നത്. ഒപ്പം ആരാധ്യയും ഐശ്വര്യക്കൊപ്പം കാനിലെത്തിയിരുന്നു. ഇത്തവണയും ഐശ്വര്യ പതിവ് തെറ്റിച്ചില്ല. തന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്‌കൊണ്ട് താരസുന്ദരി റെഡ് കാര്‍പറ്റ് കീഴടക്കി.

ഇത്തവണ ഐശ്വര്യയുടെ സൗന്ദര്യത്തെക്കാള്‍ ഉപരി താരസുന്ദരിയുടെ വാക്കുകള്‍ക്കാണ് ആരാധകര്‍ ചെവികൊടുത്തത്. മേക്കപ്പിനെയോ സൗന്ദര്യത്തെയോ ആശ്രയിച്ചല്ല ഒരു വ്യക്തിയുടെ ബുദ്ധി അളക്കേണ്ടതെന്നാണ് ഐശ്വര്യയുടെ അഭിപ്രായം. കാനിലെ ലിംഗ അസമത്വത്തിനെതിരെ ഒരു കൂട്ടം കലാകാരികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

‘ഒരു സ്ത്രീ മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി അവള്‍ക്ക് ബുദ്ധിയില്ലെന്നോ മൂല്യമില്ലെന്നോ അല്ല അര്‍ത്ഥം. അതേസമയം നിങ്ങള്‍ മെയ്ക്കപ്പ് ധരിക്കാത്തവരാണെങ്കില്‍ നിങ്ങള്‍ നിര്‍വികാരയാണെന്നോ നിറം കുറഞ്ഞവളാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ല.

നിങ്ങള്‍ മെയ്ക്കപ്പ് അണിയാത്തത് കൊണ്ട് ബുദ്ധിമതിയാകണമെന്നില്ല, അല്ലെങ്കില്‍ തീര്‍ത്തും അരസികയാണെന്നോ ഗൗരവക്കാരിയാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ലെന്നും ഐശ്വര്യ പറഞ്ഞു.

82 സ്ത്രീകളാണ് സിനിമാമേഖലയിലെ ലിംഗ അസമത്വത്തിനെതിരെ കാനില്‍ പ്രതിഷേധിച്ചത്. 1600 പുരുഷ സംവിധായകരുടെ ചിത്രങ്ങളാണ് കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീ സംവിധായകരുടെ എണ്‍പത്തിരണ്ട് ചിത്രങ്ങളും. എന്നാല്‍ ഈ നമ്പര്‍ മാറുകയാണ് വേണ്ടതെന്ന് ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം