പറക്കാം 425 രൂപ രൂപയ്ക്ക് എയര്‍ഇന്ത്യയുടെ കിടിലന്‍ ഓഫര്‍

ന്യൂഡല്‍ഹി: പറക്കാം 425 രൂപ രൂപയ്ക്ക് എയര്‍ഇന്ത്യയുടെ  കിടിലന്‍ ഓഫര്‍. സ്വാതന്ത്ര്യ ദിനത്തില്‍ ഞെട്ടിക്കുന്ന ഓഫറുമായി എയര്‍ഇന്ത്യ രംഗത്ത്.

യാത്രാനിരക്കില്‍ വമ്പന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. മാത്രമല്ല 7000 രൂപയ്ക്ക് രാജ്യാന്തര സര്‍വീസുകളും ലഭ്യമാക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15 മുതല്‍ 20 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാം.

സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 30 വരെയും 2018 ജനുവരി 25 മുതല്‍ മാര്‍ച്ച് 31 വരെയും ഈ ടിക്കറ്റ്‌ ഉപയോഗിച്ച് യാത്ര നടത്താം. യാത്രായിളവ് പ്രഖ്യാപിച്ച നഗരങ്ങളില്‍ ദക്ഷിണേഷ്യന്‍ നഗരങ്ങളായ കൊളംബോ, കാഠ്മണ്ഡു, ധാക്ക, എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ബങ്കോക്ക്, സിംഗപ്പുര്‍, ഹോങ് കോങ് എന്നിവിടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 രൂപയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം