ഇങ്ങനെയും ഒരമ്മയോ ? മുലപ്പാലിന്‍റെ ഗന്ധം മാറാത്ത ഈ കുരുന്നിനോടെന്തിനു ക്രൂരത കാട്ടി ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നാട്ടുകാര്‍

കൊല്ലം : ഏരൂരില്‍ ശ്രീലക്ഷ്മി എന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം  പുതിയ വഴിത്തിരിവിലേക്ക് .  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് . ഇതിനു മുന്‍പും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്‌ . ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാമെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ക്കെതിരേ നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നു.

 

കുട്ടിയുടെ മൃതദേഹം പോലും  ബന്ധുക്കളെ കാണിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. കുരുന്നിനോട് കാട്ടിയ ഈ നീച പ്രവര്‍ത്തിയില്‍ നാടെങ്ങും കടുത്ത പ്രക്ഷോഭത്തിലാണ്.   കുട്ടിയുടെ അമ്മയ്‌ക്കെതിരേയാണ് നാട്ടുകാര്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

അമ്മയുടെ അറിവിലായിരുന്നു എല്ലാം നടന്നതെന്ന് നാട്ടുകാര്‍ തുറന്നടിച്ചു. ഇതുമായി ബന്ധപ്പെട്ടും അന്വഷണം നടത്തുമെന്നും ഇതില്‍ സത്യമുണ്ടെങ്കില്‍ കടുത്ത ശിക്ഷ തന്നെ വാങ്ങികൊടുക്കുമെന്നും പോലീസ് പറഞ്ഞു.
കുട്ടി ഇതിനു മുന്‍പും വീട്ടില്‍ പീഡനത്തിനു ഇരയായിട്ടുണ്ടെന്നും അതിനു അമ്മ കൂട്ട് നിന്നെന്നും എന്നതാണ് അമ്മയിക്കെതിരെയുള്ള ആരോപണം
.

 

 

സംഭവം കൂടുതല്‍ വഷളാകുമെന്ന് മനസിലാക്കിയ പോലീസ് കുട്ടിയുടെ അമ്മയെയും കുടുംബത്തെയും വീട്ടില്‍ നിന്നു മാറ്റി.  ഇവര്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇവരെ നാട്ടില്‍ നിന്നു മാറ്റിയത്. എങ്കില്‍ പോലും പോലീസുകാര്‍ നോക്കി നില്‍ക്കെത്തന്നെ നാട്ടുകാര്‍ അമ്മയെയും ബന്ധുക്കളെയും ആക്രമിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം