പ്രസവശേഷം സ്ത്രീകള്‍ക്ക് തടി കൂടാൻ കാരണം ഇതാണ്

വെബ് ഡെസ്ക്

 

ചില സ്ത്രീകളെ ശ്രദ്ധിച്ചിട്ടില്ലേ, കല്യാണം കഴിയുന്നതിനു മുന്‍പ് കണ്ടാല്‍ നല്ല മെലിഞ്ഞിരിക്കും. എന്നാല്‍ കല്യാണമൊക്കെ കഴിഞ്ഞു ഒരു പ്രസവം കഴിയുന്നതോടെ ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാകും. പിന്നെ ആളുകളുടെ മുന വെച്ചുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളുമെല്ലാം കേള്‍ക്കേണ്ടിയും വരും. ചിലര്‍ക്ക് ഡയറ്റിംഗ് ഒക്കെ നടത്തിയാല്‍ പഴയ രൂപത്തിലേക്ക് എത്താന്‍ സാധിക്കുമെങ്കിലും മറ്റു ചിലര്‍ക്ക് പഠിച്ച പണി പതിനെട്ടും പയറ്റിയാലും ഒരുരക്ഷയും കാണില്ല. എന്താകും ഇതിന്റെ കാരണം?

Image result for പ്രസവശേഷം സ്ത്രീകള്‍ക്ക് തടി കൂടാൻ കാരണം

അതിനു ഒരുത്തരമേയുള്ളൂ, നിങ്ങളുടെ ജീവിതചര്യയിലെ മാറ്റങ്ങള്‍. കുഞ്ഞു പിറക്കുന്നതിനു മുന്പ് എത്രയൊക്കെ സൗന്ദര്യസംരക്ഷണം നടത്തുന്നവരായാലും കുടുംബവും പ്രാരാബ്ധങ്ങളും ആയാല്‍ പിന്നെ ഒരല്‍പം ആരോഗ്യകാര്യത്തില്‍ പിന്നോട്ടാണ്. പ്രത്യേകിച്ചു വീട്ടമ്മ കൂടിയാണെങ്കില്‍ ഒഴിവു സമയങ്ങളില്‍ ടിവി കണ്ടും, പുസ്തകം വായിച്ചും അലസമായിരിക്കാന്‍ ആണ് എല്ലാവര്ക്കും താല്പര്യം. കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുത്ത ശേഷം അവര്‍ ബാക്കി വെച്ചത് കഴിച്ചും യാതൊരു നിയന്ത്രണവുമില്ലാതെ ആഹാരം കഴിച്ചുമാണ് ആദ്യമായി തടി വെയ്ക്കാന്‍ തുടങ്ങുന്നത്.

Image result for പ്രസവശേഷം സ്ത്രീകള്‍ക്ക് തടി കൂടാൻ കാരണം

മിഷിഗന്‍ സര്‍വ്വകലാശാലയില്‍ അടുത്തിടെ നടത്തിയൊരു പഠനത്തില്‍ കുട്ടികളുള്ള സ്ത്രീകളുടെയും കുട്ടികള്‍ ഇല്ലാത്ത സ്ത്രീകളുടെയും ഭാരത്തെ കുറിച്ചൊരു പഠനം നടത്തിയിരുന്നു. 30,000 സ്ത്രീകള്‍ പങ്കെടുത്ത ഈ പഠനത്തില്‍ നാലും അഞ്ചും പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഒരിക്കലും തങ്ങളുടെ പഴയ ഭാരത്തിലേക്ക് തിരികെ വരാന്‍ സാധിക്കാതെ വരുന്നെന്നു കണ്ടെത്തിയിരുന്നു. എപ്പോഴും കുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ കുട്ടിയുടെ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക. സ്വന്തം കാര്യം നോക്കാതെ നടക്കുന്നതാണ് മിക്കപ്പോഴും ഭാരം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. ഇത് മനസിലാക്കി അതനുസരിച്ചു ജിവിതം ചിട്ടപ്പെടുത്തിയാല്‍ തടി കൂടാതെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം