ശശികല മുഖ്യമന്ത്രി ആകണമെന്ന് എഡിഎംകെ

By | Monday January 2nd, 2017

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ശശികല നടരാജൻ വരണമെന്ന് എഡിഎംകെ എംപി തമ്പിദുരൈ. രണ്ട് വർഷത്തിനുള്ളിൽ രാജ്യം പാർലമെന്ററി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നിരിക്കെ ജനങ്ങളിൽനിന്ന് പൂർണപിന്തുണ കിട്ടാൻ എഡിഎംകെ ശക്‌തമായി പ്രവർത്തിച്ച് തുടങ്ങണം. പുരട്ചി തലൈവരും പുരട്ചി തലൈവിയും വിജയിപ്പിച്ചത് പോലെ തെരഞ്ഞെടുപ്പ് വിജയം തുടരാൻ, ബഹുമാന്യയായ ചിന്നമ്മയോട് ഗവൺമെന്റിന്റെ തലപ്പത്തെത്താൻ അപേക്ഷിക്കുന്നു– തമ്പിദുരൈ ആവശ്യപ്പെട്ടു. നേരത്തെ റവന്യു മന്ത്രി ഉദയകുമാറും എഡിഎംകെ വക്‌താവ് പൊന്നയ്യനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. പാർട്ടിയിൽ ഒരു വിഭാഗം ശശികലയുടെ മുഖ്യമന്ത്രി പദത്തിനായി ശക്‌തമായി ശ്രമം ആരംഭിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം