ആരും പറഞ്ഞിട്ടല്ല ജയിംസ് ആന്റ് ആലീസില്‍ അഭിനയിച്ചത്; പൃഥ്വിരാജിനെതിരെ നടി വേദിക

VEDHIKA actresകൊച്ചി: ജയിംസ് ആന്റ് ആലീസില്‍ നടന്‍ പൃഥ്വിരാജിന്റെ ശുപാര്‍ശയിലല്ല താന്‍ അഭിനയിച്ചതെന്ന് നടി വേദിക. ജയിംസ് ആന്റ് ആലീസിലെ അഞ്ജലി എന്ന കഥാപാത്രം പൃഥ്വിരാജ് പറഞ്ഞിട്ട് കിട്ടിയ വേഷമാണെന്ന് സംസാരമുണ്ടായിരുന്നു. ഇതിനെതിരെയാണ് നടിയുടെ പ്രതികരണം. തന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് സംവിധായകന്‍ സുജിത്ത് വാസുദേവാണ് തന്നെ ചിത്രത്തിലേക്ക് പരിഗണിച്ചതെന്നും വേദിക പറയുന്നു. സിനിമയില്‍ എത്തിയിട്ട് ഒമ്പത് വര്‍ഷം തികയുന്നു. എന്നാല്‍ ഇതുവരെ തന്റെ പേരില്‍ ഒരു മോശം വാര്‍ത്തയും വന്നിട്ടില്ല. മറ്റാരുടെയും കാര്യങ്ങളില്‍ താനും ഇടപ്പെടറില്ലെന്നും വേദിക പറയുന്നു. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ട്
2006ല്‍ മദ്രസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദിക സിനിമയില്‍ എത്തുന്നത്.

തമിഴില്‍ കൂടാതെ കന്നട, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ ശൃംഗാരവേലന്‍ എന്ന ചിത്രത്തിലൂടെയാണ് വേദിക മലയാളത്തില്‍ എത്തുന്നത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, വിനോദന്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍. വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം