അഡാര്‍ ലവിലെ ഗാനം; നടി പ്രിയ വാര്യര്‍ വധഭീഷണിയോട് പ്രതികരിക്കുന്നു

അഡാര്‍ ലൗവിലെ ഗാനത്തോടെ രാജ്യത്തകത്തും പുറത്തും നിരവധി ആരാധകരാണ് പ്രിയ വാര്യര്‍ക്ക്. ഗാനം വൈറലായതോടൊപ്പം തന്നെ ചില വിമര്‍ശനങ്ങലും ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഗാനം മതനിന്ദയാണ് എന്ന് ആരോപിച്ച് മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മതമൗലികവാദികളുടെ ഭീഷണിയെ ഭയക്കുന്നില്ലെന്ന് പ്രിയ വാര്യര്‍ പറഞ്ഞു. ലളിത കലാ അക്കാദമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാംപില്‍ സംസാരിക്കുകയായിരുന്നു പ്രിയ വാര്യര്‍.

ചിലര്‍ സിനിമയ്‌ക്കെതിരായി കേസ് കൊടുത്തതായി അറിഞ്ഞു. കൂടുതലൊന്നും അറിയില്ല. മതമൗലികവാദികള്‍ എതിര്‍ത്താലും അവസാനം വരെ ഒരു അഡാറ് ലവിനൊപ്പമുണ്ടാകും- പ്രിയ വാര്യര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം