സംഘടനയ്ക്ക് ഞങ്ങള്‍ നിങ്ങള്‍ എന്നാ വ്യത്യാസം എന്തിനു? സിനിമയിലെ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ മൈഥിലി

കൊച്ചി:സിനിമ മേഖലയില്‍ സ്ത്രീ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി രൂപംകൊണ്ട വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ നടി മൈഥിലി. താന്‍ അന്നും ഇന്നും ഒരു സംഘടനയില്‍ മാത്രമാണുള്ളത്. അമ്മയെന്ന സംഘടനയാണത്. അവിടെ സ്ത്രീയും പുരുഷനും അമ്മയുമെല്ലാമുണ്ട് മൈഥിലി പറയുന്നു. സിനിമയില്‍ ഇപ്പോള്‍ ഒരു വനിതാ സംഘടനയ്ക്ക് പ്രാധാന്യമില്ലെന്നും സ്വന്തമായി പ്രശ്‌നമുണ്ടായാല്‍ അത് സ്വയം തന്നെ നേരിടുകയെ മാര്‍ഗം ഉള്ളുവെന്നും നടി പറഞ്ഞു. അല്ലാതെ മറ്റ് സംഘടനകള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും മൈഥിലി പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒരു സംഘടന വേണ്ടെന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. മൈഥിലി പറഞ്ഞു.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മൈഥിലി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനകള്‍ തന്നെ സമീപിച്ചിട്ടില്ല. അതിനാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും മൈഥിലി കൂട്ടിചേര്‍ത്തു. ഞങ്ങള്‍ പറയും നിങ്ങള്‍ ചെയ്യണം എന്നതൊക്കെയാണ് സംഘടനയുടെ തീരുമാനം.

സംഘടനയ്ക്ക് ഞങ്ങള്‍ നിങ്ങള്‍ എന്ന വ്യത്യാസം എന്തിനാണെന്നും മൈഥിലി ചോദിച്ചു. ഇവിടുത്തെ നിയമങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. നിയമങ്ങള്‍ മാറ്റി എഴുതേണ്ടതാണ് എങ്കില്‍ മാത്രമേ വരുന്ന തലമുറയ്ക്കെങ്കിലും രക്ഷയുണ്ടാകുകയുള്ളു. മൈഥിലി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം