ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയവര്‍ കുടുങ്ങും; മൂന്ന്‍ പെണ്‍കുട്ടികള്‍ക്കെതിരെ കേസ്

കൊച്ചി: അക്രമണത്തിനിരയായ നടിയുടെ പേര് ഫേയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ യുവതികള്‍ക്കെതിരെ കേസെടുത്തു. ദയ അശ്വതി എന്ന അക്കൗണ്ട് വഴിയാണ് ലൈവ് നടത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് യുവതികള്‍ ലൈവ് ചെയ്തത്. 10000ലധികം പേര്‍ കണ്ട വീഡിയോയില്‍ യുവതികള്‍ ആക്രമണത്തിനിരയായ പേര് പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് വീഡിയോ പിന്‍വലിച്ചിരുന്നു.

എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം മധു ത്രുപത്ത് ഇതിനെതിരെ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈബര്‍സെല്ലിന്റെ കൂടെ സഹകരണത്തോടെയാണ് അന്വേഷണം നടത്തിയത്. കേസെടുത്തെങ്കിലും യുവതികളുടെ പേരും മറ്റു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

നടന്‍ അജു വര്‍ഗീസ് അക്രമിക്കപ്പെട്ട നടിയുടെ പേര് ഫേയ്‌സ്ബുക്കില്‍ ഉപയോഗിച്ചതിനും മുന്‍പ് കേസെടുത്തിരുന്നു. നല്ല ഉദ്യേശത്തോട് കൂടിയാണ് തന്റെ പേര് പറഞ്ഞതെന്ന നടിയുടെ സത്യവാങ്മൂലം അജു സമര്‍പ്പിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം