നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കേരളാ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ   ദൃശ്യങ്ങള്‍ അടങ്ങിയ ആ മൊബൈല്‍ ഫോണ്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ തന്‍റെ   ജൂനിയര്‍  അഭിഭാഷകനായ  രാജു ജോസഫിനെ ഏല്‍പ്പിക്കുകയും തുടര്‍ന്ന്‍ അയാള്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്നാണ് കോടതിയില്‍ മൊഴി നല്‍കിയിരുന്നത്.

പള്‍സര്‍ സുനി കേസില്‍ അറസ്റ്റിലായത് മുതല്‍ ഈ ദൃശ്യങ്ങളെക്കുറിച്ച് പലതവണ മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍ ഒടുവില്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ഫോണ്‍ കത്തിച്ച് കളഞ്ഞു എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.  എന്നാലിത് പോലീസ് പൂര്‍ണമായും  വിശ്വസിച്ചിട്ടില്ല.

ആദ്യം ഈ മൊബൈല്‍ ഓടയിലെറിഞ്ഞു, കായലിലെറിഞ്ഞു എന്നെല്ലാം മൊഴി നല്‍കിയിരുന്നു. എന്നാല്‍  പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഇതിനു വിരുദ്ധമായ മറുപടിയായിരുന്നു.

ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഒരു  വിഐപിയെ ഏല്‍പ്പിച്ചുവെന്നാണ്  ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട്  പ്രതീഷ് ഈ മൊഴി മാറ്റി നല്‍കിയത്. മൊബൈല്‍ കത്തിച്ചുവെന്നാണ് പറഞ്ഞത്.  ഇതിനെ തുടര്‍ന്ന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകന്‍ രാജു ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ കാര്‍ പോലീസ് കസ്‌ററഡിയിലെടുത്തിരിക്കുകയാണ്.  രാജു ജോസഫിന്റെ ബന്ധുവിന്റെ പേരിലാണ് വാഹനം. ഈ വാഹനം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാര്‍ ഇതുവരെ ഏതൊക്കെ മേഖലയില്‍ സഞ്ചരിച്ചിരുന്നന്നെന്നും പോലീസ് ശേഖരിക്കുന്നുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയോ എന്ന സംശയമാണ് പോലീസിന് ഉള്ളത്. തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് ചില മേഖലകളില്‍ അന്വേഷണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കേസിലെ നിര്‍ണായകമായ തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ ഈ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച് കളയാന്‍ സാധ്യത ഇല്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം