ട്രോളുകളെയും ഗോസിപ്പുകളെയുമൊന്നും ഞാനിപ്പോ മൈന്‍ഡ് ചെയ്യാറില്ല’;മനസ് തുറന്ന് അമല പോള്‍

‘അമലാ പോള്‍ ഹോട്ട് പിക്‌ചേഴ്‌സിനും വീഡിയോയിക്കുമായി സബ്‌സ്‌ക്രൈബ് ചെയ്യു’, ഇത്തരം തല്ലിപ്പൊളി മെസേജുകളൊക്കെ ലഭിക്കുമ്പോള്‍ ഇറിറ്റേറ്റഡ് ആകാറുണ്ടെന്ന് നടി അമലാ പോള്‍. ‘ചിലപ്പോള്‍ അതിനെ ഫണ്ണിയായിട്ട് എടുക്കും.

സ്‌ക്രീന്‍ഷോട്ട് എടുത്ത് സുഹൃത്തുക്കള്‍ക്കൊക്കെ അയച്ചു കൊടുക്കും. എന്നാലും, ഇത് എനിക്ക് തന്നെ കിട്ടുമ്പോള്‍ അമ്പരപ്പാണ് തോന്നുക’ – അമല പറഞ്ഞു.

‘താന്‍ ഇത്രയുംകാലം ഒരു ഷെല്ലിനകത്ത് ജീവിക്കുന്ന അവസ്ഥയിലായിരുന്നു. ഇപ്പോഴാണ് സ്വതന്ത്രമായി യാത്ര ചെയ്യാനും ജീവിക്കാനും തുടങ്ങിയത്. മുന്‍പൊക്കെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എനിക്കത് താങ്ങാനുള്ള ശേഷിയില്ലായിരുന്നു. ഒരാള്‍ തമാശയ്ക്ക് കളിയാക്കിയാല്‍ പോലും എനിക്ക് കരച്ചില്‍ വരുമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഞാന്‍ വളരെ സ്‌ട്രോങാണ്. ട്രോളുകളെയും ഗോസിപ്പുകളെയുമൊന്നും ഞാനിപ്പോ മൈന്‍ഡ് ചെയ്യാറില്ല’ – അമല പറഞ്ഞു.

മമ്മൂട്ടി നയന്‍താര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഭാസ്‌ക്കര്‍ ദ് റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഇനി അമലയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അമല തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം